അസംഘടിത തൊഴിലാളികള്‍ക്ക് പദ്ധതി നടപ്പാക്കും: ധനമന്ത്രി
കൊച്ചി: കേരളത്തിലെ മുഴുവന്‍ അസംഘടിത തൊഴിലാളികള്‍ക്കും സമ്പൂര്‍ണ സാമൂഹികസുരക്ഷ ഉറപ്പാക്കുന്നതിനുള്ള സമഗ്രപപദ്ധതി സര്‍ക്കാര്‍ നടപ്പാക്കുമെന്ന് ധനകാര്യമന്ത്രി ഡോ തോമസ് ഐസക്. കെ.ആര്‍.എല്‍.സി.ബി.സി ലേബര്‍ കമ്മിഷന്‍ എറണാകുളം ആശിര്‍ഭവനില്‍ സംഘടിപ്പിച്ച ദ്വിദിന ലേബര്‍ കോണ്‍ഗ്രസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസംഘടിത തൊഴിലാളികളുടെ സംഘാടനത്തിനും ശക്തീകരണത്തിനുമായി സംഘടനകളും ട്രേഡ്‌യൂനിയനുകളും സര്‍ക്കാരിന്റെ വിവിധക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളാക്കാന്‍ കൂടി ശ്രദ്ധിക്കണമെന്ന് മന്ത്രി തുടര്‍ന്നു പറഞ്ഞു.
വിവിധ തൊഴിലാളി ക്ഷേമനിധികളില്‍ അംഗങ്ങളാകുന്നവരുടെ പെന്‍ഷന്‍ ചിലവുകള്‍ പൂര്‍ണമായും സര്‍ക്കാന്‍ ഏറ്റെടുക്കുകയും അംശാദയം പെന്‍ഷന്‍ പ്രായമാകുമ്പോള്‍ തിരിച്ചു തൊഴിലാളികള്‍ക്കു നല്‍കും.
ഇതുവഴി തൊഴിലാളികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉറപ്പാക്കാനാവുമെന്നും മന്ത്രി വ്യക്തമാക്കി. കെ .ആര്‍.എല്‍.സി.ബി.സി ലേബര്‍കമ്മിഷന്‍ സെക്രട്ടറി, ജോസഫ് ജൂഡ്, വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍ ജോസഫ് പടിയാരംപറമ്പില്‍, ഹൈബി ഈഡന്‍ എം.എല്‍.എ, കെ.ആര്‍.എല്‍.സി.സി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ്, വരാപ്പുഴ അതിരൂപത സാമൂഹ്യ ശുശ്രൂഷാ കോഡിനേറ്റര്‍ ഫാ ആന്റണി റാഫേല്‍ കൊമരഞ്ചാത്ത് കെ എല്‍ എം ജനറല്‍ സെക്രട്ടറി, ബാബു തണ്ണിക്കോട്ട് ലേബര്‍ കമ്മീഷന്‍ അംഗം ജോയി ഗോതുരുത്ത് , കേരള ഡൊമസ്റ്റിക് വര്‍ക്കേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റ് ഷെറിന്‍ ബാബുകെഎല്‍എം, വരാപ്പുഴ അതിരൂപത പ്രസിഡന്റ് ജോണ്‍സന്‍ കാനപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."