HOME
DETAILS
MAL
ദേശീയപാതയോരത്ത് കക്കൂസ് മാലിന്യം: പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ പാതവൃത്തിയാക്കി
backup
November 14 2016 | 10:11 AM
മണ്ണഞ്ചേരി: ദേശീയപാതയുടെ വശങ്ങളില്‍ നിത്യേനയെന്നോണം കക്കൂസ് മാലിന്യം കൂമ്പാരമായതിനെതുടര്‍ന്ന് നാട്ടുകാര്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്തിന്റെ ഭൂപ്രദേശത്താണ് ദേശീയപാതയോരം വൃത്തിയാക്കിയത്. കലവൂര്‍ കൃപാസനം പള്ളിയുടെ സമീപത്തുനിന്നും വളവനാട് ക്ഷേത്രത്തിന് മുന്നില്‍ വരെയുള്ള പ്രദേശമാണ് ശുചീകരിച്ചത്. ഇന്നലെ രാവിലെ 9 മണി മുതല്‍ പഞ്ചായത്തംഗം ദിനകരന്റെ നേതൃത്വത്തിലാണ് പാതയോരശുചീകരണം നടന്നത്. രാത്രികാലങ്ങളില്‍ ആരാധനാലയങ്ങളുടെ മുന്നില്‍പോലും കക്കൂസ് മാലിന്യങ്ങള്‍ ഈ പ്രദേശത്ത് തള്ളുന്നത് പതിവാണ്. റോഡിന്റെ ഇരുവശങ്ങളും കാടുകയറിയ നിലയിലായിരുന്നു ഇവിടെ. ഇതാണ് നാട്ടുകാര്‍ ജെ.സി.ബിയുടെ സഹായത്താല്‍ വൃത്തിയാക്കിയത്. കണ്ടെത്തിയ മാലിന്യങ്ങളും ഇവിടെ കുഴിയെടുത്തുമൂടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."