HOME
DETAILS
MAL
ലോറിയിലെ ചരക്കു ചരിഞ്ഞു; പൊലിസ് സംഘം വാഹനംതടഞ്ഞു
backup
November 14, 2016 | 10:13 AM
മണ്ണഞ്ചേരി: ദേശീയപാതയിലൂടെ സഞ്ചരിച്ചിരുന്ന ലോറിയിലെ ചരക്ക് കെട്ടഴിഞ്ഞു ചരിഞ്ഞു. പിന്നാലെ എത്തിയ പൊലിസ് സംഘം ലോറിതടഞ്ഞ് അരുകിലേക്ക് ഒതുക്കിനിര്‍ത്തിച്ചു. ഇന്നലെ വൈകുന്നേരം 5 മണിയോടെ കലവൂര്‍ പൊട്രൊള്‍ പമ്പിനു സമിപത്തായിരുന്നു സംഭവം. എറണാകുളം ഭാഗത്തേയ്ക്ക് യാത്രചെയ്തിരുന്ന ലോറിയില്‍ വലിയ കെട്ടുകളാണ് നിറച്ചിരുന്നത്. ഇതാണ് ഓട്ടത്തില്‍ ഒരുവശത്തേയ്ക്ക് അപകടം വരുത്തുന്ന രീതിയില്‍ ചരിഞ്ഞുവീഴുന്ന രീതിയാലായത്. സംഭവം അറിയതെ ലോറി ജീവനക്കാര്‍ വാഹനം ഓടിച്ചുപോകുകയായിരുന്നു. പിന്നീട് കെട്ടുകള്‍ നിരത്തി ഉറപ്പിച്ച ശേഷമാണ് ലോറി പോകാന്‍ അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."