വൃക്ക-കരള്‍ രോഗികളുടെ തുടര്‍ചികിത്സയ്ക്ക് സഹായം നല്‍കണമെന്ന്
ആലപ്പുഴ: ശസ്ത്രക്രിയയെ തുടര്‍ന്ന് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാകുന്ന വൃക്ക- കരള്‍ രോഗികളുടെ തുടര്‍ചികിത്സയ്ക്കാവശ്യമായ സാമ്പത്തിക സഹായം നല്കാന് ഭരണകൂടങ്ങള്‍ തയാറാവണമെന്ന് ആരോഗ്യ- പരിസ്ഥിതി- ജീവകാരുണ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കൃപയുടെ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. കൃപ പ്രസിഡന്റ് അഡ്വ. പ്രദീപ് കൂട്ടാല അധ്യക്ഷനായി. പുതിയ പ്രവര്‍ത്തന വര്‍ഷത്തില്‍ ആരോഗ്യ- പരിസ്ഥിതി- ജീവകാരുണ്യ മേഖലയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ കൃപ ഏറ്റെടുത്തു നടപ്പാക്കും. യോഗത്തില്‍ ദേവന്. പി. വണ്ടാനം, ഹംസ. എ. കുഴുവേലി, ഷാജി. ഒ. ജെ, യു. അഹമ്മദ് കബീര്‍, പി. എസ്. ഷിബുകുമാര്‍, ഹസന് പൈങ്ങാമഠം, പി. പി രാധാകൃഷ്ണന്, ബഷീര്‍ തുണ്ടില്‍, ഷുക്കൂര്‍ പുന്നപ്ര, യു. എം കബീര്‍, ലേഖാമോള്‍ സനല്‍, സി. കെ ഷരീഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി അഡ്വ. പ്രദീപ് കൂട്ടാല (പ്രസിഡന്റ്) ഹംസ എ കുഴുവേലി, ഷാജി. ഒ. ജെ (വൈസ് പ്രസിഡന്റുമാര്‍), ദേവന്. പി വണ്ടാനം (ജനറല്‍ സെക്രട്ടറി), യു. അഹമ്മദ് കബീര്‍, പി. എസ്. ഷിബുകുമാര്‍, ലതാകുമാരി (ജോ. സെക്രട്ടറിമാര്‍) ഹസന്. എം പൈങ്ങാമഠം (ട്രഷറര്‍) തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."