ഷറപ്പോവയ്ക്ക് നാല് വര്‍ഷം വിലക്ക് ലഭിച്ചേക്കും
ലണ്ടന്‍: നിരോധിത ഉത്തേജക മരുന്നുപയോഗിച്ച സംഭവത്തില്‍ ടെന്നീസ് സൂപ്പര്‍ താരം മരിയ ഷറപ്പോവയ്ക്ക് നാലു വര്‍ഷം വിലക്ക് വന്നേക്കും. അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ ഷറപ്പോവയുടെ വാദം കേട്ട ശേഷമായിരിക്കും വിലക്കേര്‍പ്പെടുത്തുക. മനഃപ്പൂര്‍വമല്ലാത്ത ഉത്തേജകോപയോഗമായതിനാല്‍ നാലു വര്‍ഷം വരെ വിലക്ക് വന്നേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍.
നേരത്തെ ആസ്‌ത്രേലിയന്‍ ഓപണിനിടെ നടത്തിയ പരിശോധനയിലാണ് ഷറപ്പോവ ഉത്തേജകം ഉപയോഗിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് താരം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. നിരോധിത മരുന്നായ മെല്‍ഡോണിയമാണ് ഉപയോഗിച്ചതെന്ന് ഷറപ്പോവ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചികിത്സയുടെ ഭാഗമായിട്ടാണ് താന്‍ ഇത് ഉപയോഗിച്ചതെന്നും ഉത്തേജക വിരുദ്ധ സമിതി നല്‍കിയ നിരോധിത മരുന്നുകളുടെ പുതിയ പട്ടിക താന്‍ കണ്ടിരുന്നില്ലെന്ന് ഷറപ്പോവ പറഞ്ഞിരുന്നു. 10 വര്‍ഷമായി താന്‍ ഈ മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഷറപ്പോവ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ മാര്‍ച്ച് 12 മുതല്‍ താരത്തിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിരുന്നു.
മെല്‍ഡോണിയം ഉപയോഗത്തെ തുടര്‍ന്ന് 100ലധികം അത്‌ലറ്റുകള്‍ വിലക്കിന്റെ വക്കിലാണ്. എന്നാല്‍ ദിവസങ്ങള്‍ മുന്‍പ് ശാസ്ത്രീയ വിവരങ്ങളുടെ അഭാവത്തില്‍ പലതാരങ്ങളുടെയും വിലക്ക് പിന്‍വലിക്കുമെന്നും വാഡ പറഞ്ഞിരുന്നു. അതേസമയം മെല്‍ഡോണിയം ഉപോയാഗിക്കുന്നത് നിര്‍ത്തിയാലും മരുന്നിന്റെ അംശങ്ങള്‍ ശരീരത്തില്‍ നിലനില്‍ക്കുന്നുമെന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇത് ഒരാള്‍ കഴിക്കുന്ന മരുന്നിന്റെ അളവ് അനുസരിച്ചിരിക്കുമെന്നാണ് വാദം. എന്നാല്‍ ഷറപ്പോവയുടെ കാര്യത്തില്‍ ഇത്ത എത്രത്തോളം ഉണ്ടെന്ന് വ്യക്തമല്ല.
ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട കായിക താരത്തിന്റെ മരുന്നുപയോഗിക്കാന്‍ കാരണമായ വ്യത്യസ്ത തലങ്ങള്‍ പരിശോധിച്ച ശേഷമാണ് വിലക്കിലെത്തുക.
ആദ്യമായിട്ടാണ് ഉത്തേജക പരിശോധനയില്‍ പരാജയപ്പെടുന്നതെങ്കില്‍ വിലക്കില്‍ ഇളവ് ലഭിച്ചേക്കാം. അതല്ലെങ്കില്‍ വിലക്കിന് ശേഷം ഇത്തരം കുറ്റങ്ങള്‍ ആവര്‍ത്തിക്കാതിരുന്നാലും ഇളവ് ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."