HOME
DETAILS

നോട്ടുകള്‍ മാറ്റി വാങ്ങല്‍: കുട്ടനാട്ടുകാര്‍ ദുരിതത്തില്‍

  
backup
November 14 2016 | 10:11 AM

%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%b5%e0%b4%be%e0%b4%99%e0%b5%8d%e0%b4%99%e0%b4%b2


കുട്ടനാട്ട്: അസാധുവായ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ മാറ്റി വാങ്ങാന്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത് കുട്ടനാട്ടുകാരാണ്.
കുട്ടനാടിന്റ് ഉള്‍പ്രദേശങ്ങളിലുള്ളവര്‍ ഇപ്പോള്‍ മൂന്ന് ദിവസമായി ബാങ്കുകളില്‍ കയറിയിറങ്ങി നടന്നിട്ടും രക്ഷയില്ലെന്നാണ് പറയുന്നത്. കൈനകരി, ചെമ്പുംപുറം എന്നിവടങ്ങളിലുള്ളവര്‍ക്കാണ് കൂടുതല്‍ ബുദ്ധിമുട്ട്. പാണ്ടങ്കരി, എടത്വാ എന്നിവടങ്ങളിലെ ഉള്‍പ്രദേശങ്ങളിലുള്ളവരും വള്ളത്തിലും, ബോട്ടിലും ബാങ്കുകളിലെത്തി ക്യൂ നിന്നിട്ടും പണം കിട്ടാതെ മടങ്ങി. അവധി ദിവസങ്ങളില്‍ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിച്ചെങ്കിലും കുട്ടനാട്ടുകാര്‍ വലഞ്ഞു. പഴയ നോട്ടുകള്‍ നല്‍കുമ്പോള്‍ ശനിയാഴ്ച വരെ നാലായിരം രൂപ നല്‍കിയപ്പോള്‍ ഇന്നലെ പണം ഇല്ലാത്തതുമൂലം ആയിരം രൂപ മാത്രമാണ് നല്‍കിയത്. പണം നിക്ഷേപിക്കാന്‍ വരുന്നവരുടെയും, ചെക്ക് നല്‍കി പണം പിന്‍വലിക്കാന്‍ വരുന്നവരുടെയും നീണ്ട ക്യൂവാണ് ബാങ്കുകള്‍ പൂട്ടുന്ന സമയം വരെ കാണാന്‍ കഴിഞ്ഞത്. കുട്ടനാട്ടിലെ ഒട്ടുമിക്ക എ.ടി.എം കൗണ്ടറുകളും പ്രവര്‍ത്തിക്കുന്നില്ല. കുട്ടനാട്ടിലെ ചെമ്പുംപുറം സ്വദേശികള്‍ക്ക് കിലോമീറ്ററുകള്‍ സഞ്ചരിക്കാതെ ബാങ്കിനെ ആശ്രയിക്കാന്‍ കഴിയാത്തതിനാല്‍ ഇവിടുത്തെ ജനജീവിതം ഏറെദുരിതത്തിലായി. ചമ്പക്കുളത്തോ, കളര്‍കോഡോ എത്തിയാലെ ഇവിടെയുള്ളവര്‍ക്ക് ബാങ്കിലെത്താന്‍ കഴിയൂ. ഗതാഗത പ്രശ്‌നം മൂലം വിയര്‍പ്പുമുട്ടുന്ന കുട്ടനാട്ടിലെ ഒട്ടുമിക്ക ഉള്‍പ്രദേശങ്ങളിലെയും സ്ഥിതി ഇതാണ്. പണമിടപാടുകള്‍ സങ്കീര്‍ണമായത് കുട്ടനാട്ടിലെ ഹൗസ് ബോട്ട് ടൂറിസത്തെയും ബാധിച്ചു. ഈ മേഖലയുമായി ബന്ധപ്പെട്ട് ആയിരങ്ങളാണ് കുട്ടനാട്ടിലുള്ളത്, പണത്തിന്റ് ക്ഷാമം കുട്ടനാട്ടിലെ നെല്‍കര്‍ഷകരെയും വലച്ചിരിക്കുകയാണ്. കുടിശിക പണം ഇനി ഈ മാസം ഇരുപത് കഴിഞ്ഞ് കിട്ടിയാല്‍ കിട്ടി എന്ന് പറയാമെന്നാണ് കര്‍ഷകര്‍ പറയുന്നത്. കൃഷിയേയും സാമ്പത്തിക പ്രതിസന്ധി ബാധിച്ചേക്കാം.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  19 minutes ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  38 minutes ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  an hour ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  an hour ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  an hour ago
No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  2 hours ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  2 hours ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  2 hours ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 hours ago