ബെഫി സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും
തൊടുപുഴ: ബാങ്കിങ് മേഖലയെ തകര്‍ക്കുന്ന പരിഷ്‌കാരങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് കരുത്തു പകര്‍ന്ന് മൂന്നു ദിവസമായി തൊടുപുഴയില്‍ ചേരുന്ന ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ബെഫി) 12-ാം സംസ്ഥാനസമ്മേളനത്തിന് ഇന്ന് പരിസമാപ്തിയാവും.
സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ജെ നന്ദകുമാര്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രദീപ് ബിശ്വാസ് അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിന്മേലും സമ്മേളനത്തിന്റെ രണ്ടാംദിനം പ്രതിനിധികള്‍ അഭിപ്രായം രേഖപ്പെടുത്തി.
ഇ.എസ് ശരത്ത് (ഇടുക്കി), എം.എന്‍ ഗംഗാധരന്‍ (കോട്ടയം), ജി കണ്ണന്‍ (മലപ്പുറം), ടി ചന്ദ്രന്‍ (കോഴിക്കോട്), ഗോപാലകൃഷ്ണന്‍, കെ.ജി മഹേഷ് (യൂനിയന്‍ ബാങ്ക്), ഡി സുരേഷ് കുമാര്‍ (ബാങ്ക് ഓഫ് ബറോഡ), കെ.ജെ തോമസ് (ഫെഡറല്‍ ബാങ്ക്), സജിത്ത് ശശി (കനറാ ബാങ്ക്), കെ.ജി മധുസൂധനന്‍ (യൂക്കോ ബാങ്ക്), ടി.കെ തങ്കച്ചന്‍ (റിസര്‍വ് ബാങ്ക്) എന്നിവര്‍ പൊതുചര്‍ച്ചയില്‍ പങ്കെടുത്തു.വനിതാസമ്മേളനം മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു.
ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എല്‍ പ്രേമലത അധ്യക്ഷയായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എസ് രമ സ്വാഗതം പറഞ്ഞു. വനിതാ സബ്കമ്മിറ്റി കണ്‍വീനര്‍ മീന എന്‍ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ആര്‍ മോഹന, ഓമന, മഞ്ജുഷ, ശോഭന, ശശികല, സോണിയ, ഷിമിജ, ഹൃദ്യാലക്ഷ്മി, മിനി, വിനീത, സുനിജ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തുടര്‍ന്ന് വനിതാ സബ്കമ്മിറ്റി തെരഞ്ഞെടുപ്പും നടന്നു.
കെ.കെ രജിതാമോളെ വനിതാ സബ്കമ്മിറ്റി കണ്‍വീനറായും പി ഷീല, പി.എ ഓമന, കെ മഞ്ജുഷ എന്നിവരെ ജോയിന്റ് കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു.
വൈകിട്ട് 'അസഹിഷ്ണുതയുടെ രാഷ്ട്രീയം' എന്ന വിഷയത്തില്‍ ഡോ. സുനില്‍ പി ഇളയിടം പ്രഭാഷണം നടത്തി. ഇന്ന് രാവിലെ പ്രതിനിധിസമ്മേളനം തുടരും. ചര്‍ച്ചകള്‍ക്കു ശേഷം ജനറല്‍ സെക്രട്ടറിയുടെയും ട്രഷററുടെയും മറുപടിയും ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."