'കറന്‍സി മരവിപ്പിച്ചത് ഉത്തരേന്ത്യയിലെ ഫിനാന്‍സ് സ്ഥാപനങ്ങളെ സഹായിക്കാന്‍'
തൊടുപുഴ: ഉത്തരേന്ത്യയിലെ ഗ്രാമ പ്രദേശങ്ങളില്‍ വേരൂന്നി പ്രവര്‍ത്തിക്കുന്ന മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യവും കറന്‍സി പിന്‍വലിക്കലിന് പിന്നിലുണ്ടെന്ന് അഡ്വ. ജോയ്‌സ് ജോര്‍ജ് എംപി പറഞ്ഞു. ബെഫി സംസ്ഥാന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഉത്തരേന്ത്യയില്‍ റാബി കൃഷി ആരംഭിക്കുന്ന സമയമാണിപ്പോള്‍. ഓരോ കര്‍ഷകനും 50,000 രൂപയെങ്കിലും ഈ സമയത്ത് ആവശ്യമുണ്ട്. അവിടെ കര്‍ഷകര്‍ പണത്തിനായി പുര്‍ണമായും ആശ്രയിക്കുന്നത് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളെയാണ്. കൊടിയ പലിശയാണ് ഇവര്‍ ഈടാക്കുന്നത്. പല കര്‍ഷകരും വായ്പ തിരിച്ചടയ്ക്കാനാവാതെ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളെ വഴിവിട്ട് സഹായിക്കുന്നതിനു കൂടി വേണ്ടിയാണ് ബിജെപി സര്‍ക്കാര്‍ കറന്‍സികള്‍ പിന്‍വലിച്ചത്. ഇത് കര്‍ഷക ആത്മഹത്യ പെരുകുന്നതിന് വഴിവെയ്ക്കും.
ബാങ്ക് ജീവനക്കാരുടെ മാനസിക സമ്മര്‍ദ്ദം ഇടപാടുകാരും നാട്ടുകാരും മനസിലാക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ രാത്രിവരെയും അവധി ദിവസങ്ങളിലും മാനസിക സമ്മര്‍ദ്ദം അനുഭവിച്ചാണ് അവര്‍ പണിയെടുക്കുന്നത്.
അതു മനസിലാക്കാതെ ബാങ്കു ജീവനക്കാരോട് ക്ഷോഭിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യരുത്.
ചില രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ദുഷ്ടലാക്കോടെയാണ് ബെഫി സംസ്ഥാന സമ്മേളനത്തിനെതിരെ പ്രചരണം നടത്തിയതെന്നും അത് ജനം തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."