മുത്തങ്ങ ആനപ്പന്തിയിലെ ആറാമന്‍ ചരിഞ്ഞു
മുത്തങ്ങ: വയനാട് വന്യജീവി സങ്കേതത്തിന് കീഴിലെ മുത്തങ്ങ ആന ക്യാംപിലെ ആണ് ആനക്കുട്ടി ചരിഞ്ഞു. ആറ് മാസം പ്രായം വരുന്ന ആനക്കുട്ടിയാണ് ചരിഞ്ഞത്. വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നിര്‍ദേശ പ്രകാരം കണ്ണൂര്‍ വനം ഡിവിഷനിലെ തളിപറമ്പ് റെയ്ഞ്ചിന്റെ പരിധിയില്‍ ശ്രീകണ്ഠാപുരം കാഞ്ഞിരക്കൊല്ലിയില്‍ ഒറ്റപ്പെട്ട നിലയില്‍ കാണപ്പെട്ട ആനകുട്ടിയെ വിദഗ്ധ സംഘം ഫെബ്രുവരി 28ന് മുത്തങ്ങ ആന ക്യാംപില്‍ എത്തിച്ചിരുന്നു.
ആരോഗ്യസ്ഥിതി മോശമായതിനാല്‍ വിദഗ്ധ ചികിത്സയും പരിചരണണത്തിനായി പാപ്പാന്മാരെയും പ്രത്യേകം നിയോഗിച്ചിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിനായി അസിസ്റ്റന്റ് വെറ്റിനറി ഓഫിസറും പാപ്പാന്മാരും സ്റ്റാഫുകളും പരിശ്രമിച്ചെങ്കിലും ഒരാഴ്ചയായി ആനകുട്ടിയുടെ ആരോഗ്യസ്ഥിതി വളരെ മോശമായതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് ആറോടെയാണ് ആനക്കുട്ടി ചരിഞ്ഞത്. വയനാട് വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്ഡന് പി ധനേഷ് കുമാറിന്റെ നേതൃത്വത്തില്‍ അസി. ഫോറസ്റ്റ് വെറ്റിനറി ഓഫിസര്‍ ഡോ ജിജി മോന്റെയും പൂക്കോട് വെറ്റിനറി കോളജ് അസി. പ്രൊഫ ഡോ അരുണ്‍ സക്കറിയയുടെയും നേതൃത്വത്തില്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തി ആന ക്യാംപില്‍ സംസ്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."