മാധ്യമങ്ങള്‍ക്കു നേരെയുള്ള ആക്രമണം അറിയാനുള്ള അവകാശത്തിനെതിരെയുള്ള കടന്നുകയറ്റമെന്ന്
വൈക്കം: മാധ്യമങ്ങള്‍ക്കുനേരേയുള്ള അക്രമങ്ങള്‍ പൊതുസമൂഹത്തിന്റെ അറിയാനുള്ള അവകാശത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍. സംസ്‌കാര തലയോലപ്പറമ്പ് 'മാധ്യമങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജുഡീഷ്യറിയും മാധ്യമങ്ങളും ജനാധിപത്യത്തിന്റെ നെടുംതൂണുകളാണ്. പരസ്പരം മത്സരിക്കാതെ പൂരകമാവേണ്ടതാണ് ഇവ. ജനാധിപത്യത്തിന്റെ പരിപൂര്‍ണതയ്ക്ക് ഇത് അത്യന്താപേക്ഷിതമാണെന്നും സെബാസ്റ്റ്യന്‍ പോള്‍ കൂട്ടിച്ചേര്‍ത്തു. സംസ്‌കാര ചെയര്‍മാന്‍ കെ.കെ സിദ്ധിക്ക് അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ സണ്ണി ചെറിയാന്‍ പ്രബന്ധം അവതരിപ്പിച്ചു.
അഡ്വ. കെ.ആര്‍ പ്രവീണ്‍ മോഡറേറ്ററായിരുന്നു. ഒ.കെ ലാലപ്പന്‍, ടി.കെ സഹദേവന്‍, ഗിരിചനാചാരി, സുനി മംഗലത്ത്, കണ്ണന്‍, കെ.എസ് മണി, മനോഹരന്‍, ശശിധരന്‍, കെ.ആര്‍ സുശീലന്‍, സി.കെ അജയന്‍, ബേബി ടി.കുര്യന്‍, റഹിം കാലായല്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."