HOME
DETAILS
MAL
കൂടപ്പുലം സമ്പൂര്‍ണ ഇന്‍ഷുറന്‍സ് പരിരക്ഷയിലേയ്ക്ക് എത്തുന്ന ആദ്യ ഗ്രാമം
backup
November 14 2016 | 10:11 AM
രാമപുരം: സുരക്ഷാ ഭീമയോജന പദ്ധതി സമ്പൂര്‍ണ്ണമായി നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഗ്രാമമാണ് രാമപരം ഗ്രാമപഞ്ചായത്തിലെ കൂടപ്പുലം വാര്‍ഡ് എന്ന് തപാല്‍ വകുപ്പ് കോട്ടയം ഡിവിഷന് സനിയര്‍ സൂപ്രണ്ട് അലക്സിന് ജോര്‍ജ്ജ്.
ഒരു ഗ്രാമം മുഴുവന്‍ ഒന്നടങ്കം ഈപദ്ധതിയില്‍ അംഗമാകുന്നത് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്രയും ലളിതവും ജനപ്രിയവുമായ ഒരുപദ്ധതി ഇന്ത്യയില്‍ ആദ്യമായി നടപ്പിലാക്കുന്നതാണെന്നും അലക്സിന് ജോര്‍ജ്ജ് പറഞ്ഞു. പദ്ധതിയിലൂടെ കൂടപ്പുലം വാര്‍ഡിലെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ഗവ. എല്‍.പി സ്കൂളില്‍ നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വാര്‍ഡ് മെമ്പര്‍ എം.പി ശ്രീനിവാസ് അധ്യക്ഷത വഹിച്ചു.
അപര്‍ണ ഗോപന്, കെ.കെ വിനു, അശ്വതി രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."