പത്തനംതിട്ട ഡി.സി.സി മുന്‍ ഡ്രൈവര്‍ ഉള്‍പ്പടെ മൂന്നു പേര് അറസ്റ്റില്‍
പത്തനംതിട്ട: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാനായി കൊണ്ടുവന്ന 200 ഗ്രാം കഞ്ചാവുമായി ജില്ലാ സഹകരണബാങ്കിലെ പ്യൂണ്‍ സഹിതം മൂന്നുപേര്‍ പിടിയില്‍.
മേലേവെട്ടിപ്രം അധികംപേര്‍ മണ്ണില്‍ വീട്ടില്‍ അനൂപ് ബി. നായര്‍(30), കുമ്പളാംപൊയ്ക പുത്തന്‍വീട്ടില്‍ ബൈജു(27), ചിറ്റൂര്‍ നാരകത്തും വീട്ടില്‍ രഞ്ജിത്ത്(21) എന്നിവരെയാണ് ഇന്നലെ പുലര്‍ച്ചെ മൂന്നിന് മണ്ണാറക്കുളഞ്ഞി പൊലിസ് പിടികൂടിയത്.
മലയാലപ്പുഴ എസ്.ഐ പ്രതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെ അറസ്റ്റു ചെയ്തത്. മുന്‍പ് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ഓഫീസിലെ ഡ്രൈവറായിരുന്നു അനൂപ്. ആ സ്വാധീനമാണ് ജില്ലാ സഹകരണ ബാങ്കില്‍ ജോലി കിട്ടാന്‍ കാരണമായതെന്ന് പറയുന്നു.
മറ്റൊരു പ്രതിയായ രഞ്ജിത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണെന്നും പറയപ്പെടുന്നു. ചോദ്യം ചെയ്യലില്‍ കഞ്ചാവ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വില്‍പ്പനയ്ക്കായി കൊണ്ടുവന്നതാണെന്ന് ഇവര്‍ പൊലിസിനോട് സമ്മതിച്ചത്രേ.
ഇക്കാരണത്താല്‍ ജുവനൈല്‍ ജസ്റ്റിസ് നിയമം കൂടി ചുമത്തി ജാമ്യമില്ലാ വകുപ്പിലാണ് കേസ് എടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."