കുറിഞ്ഞി കോട്ടമല വിഷയം നിയമസഭയുടെ പരിസ്ഥിതി കമ്മിറ്റിയില്‍ ഉന്നയിക്കും: സി.കെ ആശ
രാമപുരം: നിയമസഭയുടെ പരിസ്ഥിതി കമ്മിറ്റിയില്‍ കോട്ടമല പ്രശ്‌നം ഉന്നയിക്കുമെന്നും കോട്ടമല സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വൈക്കം എം.എല്‍.എ സി.കെ ആശ .
കുറിഞ്ഞി കോട്ടമലയിലേയ്ക്ക് എ.ഐ.വൈ.എഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പശ്ചിമഘട്ടത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് വേണ്ട എന്നും സി.കെ ആശ പറഞ്ഞു.
പ്രകൃതിയെ ചൂഷണം ചെയ്തുള്ള വികസനവും പാറ ഖനനവും നാടിന് ആപത്താണെന്നും എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്. ഒരു നാടിന്റെ സംരക്ഷണമായി നില്‍ക്കുന്നതും കാലാവസ്ഥയെ നിയന്ത്രിക്കുന്നതുമായ ദശാബ്ദ്ധങ്ങള്‍ക്ക് മുന്‍പ്തന്നെ ഇടുക്കി ജില്ലയുടെയും കോട്ടയം ജില്ലയുടെയും അതിര്‍ത്തിയില്‍ കിലോമീറ്ററോളം കോട്ടപോലെ നിലകൊള്ളുന്ന മലനിരകളാണ് കോട്ടമല, ഈമലനിരകള്‍ പൊട്ടിച്ച് മാറ്റുവാന്‍ അനുമതി നല്‍കിയ പഞ്ചായത്ത് അതികൃധരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു.
രാമപുരം ടൗണില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത കാല്‍നട ജാഥ കിലോമീറ്ററുകള്‍ പിന്നിട്ട് കോട്ടമലയുടെ അടിവാരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിക്ഷേധ യോഗത്തില്‍ സി.പി.ഐ പാലാ ഏരിയ സെക്രട്ടറി ബാബു കെ. ജോര്‍ജ്ജ്, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി പി പ്രതീപ്, ജില്ലാ പ്രസിഡന്റ് മനോജ് ജോസഫ്, സി.പി.ഐ പാലാ നിയോജക മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പയസ് രാമപുരം, എ.ഐ.വൈ.എഫ് പാലാ മണ്ഡലം സെക്രട്ടറി കെ.ബി അജേഷ്, പ്രസിഡന്റ് കെ.ബി സന്തോഷ്, അഡ്വ. പി.ആര്‍ തങ്കച്ചന്‍, പി.കെ ഷാജകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജീനസ് നാഥ്, മിനി ശശി, സി.പി.ഐ ലോക്കല്‍ സെക്രട്ടറി തങ്കച്ചന്‍ അഗസ്റ്റിന്‍, വി.എസ് സരത്, കിഷോര്‍ കെ. ഗോപാല്‍, എസ്.പി സുജിത്, ഫൈസല്‍ പി. സലാം, ലിജോയ് കുര്യന്‍, ഫിലിപ്പ് ഉലഹന്നാന്‍, എം.ജി രഞ്ചിത്ത്, സി.കെ മോഹനന്‍, പി.എ മുരളി, എബിന്‍ കെ. ജോര്‍ജ്ജ്, അര്‍ജ്ജുന്‍ കെ. ഷാജി, പി വിജയന്‍, കോട്ടമല സമരസമിതി നേതാക്കന്‍മാരായ ഫാ. തോമസ് ആയിലുക്കുന്നേല്‍, വില്‍സണ്‍ പുതിയകുന്നേല്‍, ഷാജി പൊരുന്നയ്ക്കല്‍, പ്രമോദ് കൈപ്പിരിയ്ക്കല്‍, സഞ്ചു നെടുംകുന്നേല്‍, തോമസ് ഉപ്പുമാക്കല്‍, ജേഷി കുമ്പളത്ത്, കെ.കെ. ബാബു, സുകുമാരന്‍ കഴന്നുകണ്ടത്തില്‍, തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."