HOME
DETAILS

നോട്ട് അസാധുവാക്കല്‍ ജനദ്രോഹം; നടപടി പിന്‍വലിക്കണമെന്ന്

  
backup
November 14 2016 | 10:11 AM

%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%85%e0%b4%b8%e0%b4%be%e0%b4%a7%e0%b5%81%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%a8%e0%b4%a6


ഈരാറ്റുപേട്ട: മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാതെ 500,1000 കറന്‍സികള്‍ റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ജനദ്രോഹകരമാണന്ന് ഓള്‍ കേരള ലോട്ടറി ട്രേഡേഴ്‌സ യൂനിയന്‍ (എ.ഐ.ടി.യു.സി) പൂഞ്ഞാര്‍ മണ്ഡലം കമ്മിറ്റി .
ഇതിലൂടെ ജനജീവിതം സ്തംഭിപ്പിച്ചിരിക്കയാണെന്നും നടപടി ഉടന്‍ പിന്‍വലിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ലോട്ടറി രംഗം പൂര്‍ണമായും സ്തംഭിച്ചിരിക്കയാണ്. ജനങ്ങള്‍ ചികിത്സക്കും, ഭക്ഷണ വസ്തുക്കള്‍ വാങ്ങാനും കഴിയാതെ പരക്കംപായുന്നു. തൊഴിലാളികളുടെ പണികള്‍ സ്തംഭിച്ചു. കേന്ദ്ര സര്‍ക്കാരും, മന്ത്രിമാരും, റിസര്‍വ്വ് ബാങ്ക് അധികൃതരും മാറി മാറി പ്രഖ്യാപനങ്ങള്‍ നടത്തുന്നുവെങ്കിലും ജനങ്ങളുടെ ദുരിതമകറ്റാന്‍ കഴിയുന്നില്ല. ബാങ്കുകളിലും, പോസ്‌റ്റോഫിസുകളിലും പണം എത്തിക്കുന്നതിനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കാത്തതില്‍ ജനങ്ങള്‍ക്കുള്ള പ്രതിഷേധവും ബുദ്ധിമുട്ടും അവഗണിക്കുകയാണ്.
നിയമവിരുദ്ധമായി പണം കൈവശം വച്ചിരിക്കുന്നത് മൂന്ന് ശതമാനത്തില്‍ താഴെയാണ്. നിരപരാധികളായ 97 ശതമാനത്തെയും ദുരിത്തിലാഴ്തുന്ന നടപടിക്കു ന്യായീകരണമില്ല എന്നും യോഗം അഭിപ്രായപ്പെട്ടു. ബി.ജെ.പി, ആര്‍.എസ്.എസ് ഗൂഡാലോചനയാണു നോട്ട് പിന്‍വലിച്ച നടപടിയെന്നും യോഗം കുറ്റപ്പെടുത്തി.
പ്രസിഡന്റ് മുഹമ്മദലി അധ്യക്ഷനായിരുന്നു. സെക്രട്ടറി എം.ജി ശേഖരന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ് നൗഷാദ്, സിജോ പ്ലാത്തോട്ടം, ആലീസ്, ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  4 minutes ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  9 minutes ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  an hour ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  an hour ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  an hour ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  an hour ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  2 hours ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 hours ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 hours ago