സഹകരണം മാത്രമാണ് ഏക പോംവഴി; നിയുക്ത അമേരിക്കന്‍ പ്രസിഡന്റിനോട് ചൈന
ബീജിങ്: ഇരുരാജ്യങ്ങളും തമ്മിലുള്ള മികച്ച ബന്ധത്തിനുള്ള ഏകപോംവഴി പരസ്പര സഹകരണം മാത്രമാണെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിങ്. ഫോണ്‍ മുഖേനയുള്ള സൗഹൃദ സംഭാഷണത്തിലാണ് ഷി ജിന്‍പിങ് ഇക്കാര്യം ട്രംപിനോട് പറഞ്ഞതെന്ന് ചൈനീസ് ദേശീയ മാധ്യമം പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ട്രംപ് ചൈനയെ നിരവധി തവണ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അധികാരത്തിലേറിയാല്‍ ആദ്യദിനങ്ങളില്‍ തന്നെ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയ്ക്ക് 45 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു.
സഹകരണം മാത്രമാണ് ചൈനയ്ക്കും അമേരിക്കയ്ക്കും തെരഞ്ഞെടുക്കാവുന്ന ഏകപോംവഴി. ഇരുരാജ്യങ്ങളും ബന്ധം ശക്തിപ്പെടുത്തണം. ഇരുരാജ്യങ്ങളുടേയും സാമ്പത്തിക വികസനത്തിനും ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്കും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. സഹകരണം എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കേണ്ടതാണ്. ഇരുരാജ്യങ്ങളിലേയും പൗരന്‍മാര്‍ക്ക് അതിന്റെ ഗുണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണമെന്നും ഷീ ജിങ് പിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."