വിദേശ സ്കൂളുകള്‍ രാജ്യത്തെ വിഭ്യാഭ്യാസ കലണ്ടര്‍ മാനിക്കണമെന്ന് മന്ത്രാലയം
ജിദ്ദ: സഊദിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ സ്കൂളുകളും വിദേശികള്‍ നടത്തുന്ന വിഭ്യാഭ്യാസ സ്ഥാപനങ്ങളും സഊദി സര്‍ക്കാരിന്റെ അക്കാഡമിക് കലണ്ടര്‍ അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നു വിദ്യാഭ്യാസ മന്ത്രാലയം.
ചില വിദേശ സ്കൂളുകള്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ നടത്തുകയും രാജ്യത്തിന്റെ പാരമ്പര്യത്തിനും ഇസ് ലാമിക സംസ്കാരത്തിന് യോജിക്കാന്‍ കഴിയാത്ത ചില ആഘോഷങ്ങള്‍ക്ക് അവധി നല്‍കുകയും ചെയ്യുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം ഇന്റര്‍നാഷണല്‍ സ്കൂളുകള്‍ക്കാണ് സഊദി വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. ഈ ദിവസങ്ങളില്‍ പരീക്ഷകള്‍ മാറ്റിവയ്ക്കരുതെന്നും മന്ത്രാലയം പ്രത്യേകം അറിയിച്ചിട്ടുണ്ട്. പരീക്ഷകളും അവധി ദിവസങ്ങളും മാറ്റരുതെന്നുമാണ് നിര്‍ദ്ദേശം. സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിക്കുന്ന സ്കൂളുകള്‍ക്കെതിരേ കര്‍ശന നിയമ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുമെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സര്‍ക്കുലറില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."