ചിരിമധുരം ആര്‍ക്ക്...? വിധി ഇന്നറിയാം
കല്‍പ്പറ്റ: മാസങ്ങള്‍ നീണ്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ചിരി ആരുടെ മുഖത്ത് വിരിയുമെന്ന് ഇന്നറിയാം. മുന്നണികളും ചെറു പാര്‍ട്ടികളുമടക്കം വളരെ ആവേശത്തോടെയാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ വരവേറ്റത്.
മൂന്നും നാലും ഘട്ട പ്രചാരണങ്ങളാണ് പല സ്ഥാനാര്‍ഥികളും ഇക്കാലയളവില്‍ പൂര്‍ത്തീകരിച്ചത്. അടിയൊഴുക്കുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ ഇടതും കോട്ട തകരില്ലെന്ന വിശ്വാസത്തില്‍ വലതും നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ എന്‍.ഡി.എയും ഇന്ന് വോട്ടണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ രാവിലെ എട്ടു മുതല്‍ അക്ഷമയോടെ കാത്തിരിക്കും. ഏതാണ്ട് 11ഓടെ ജില്ലയിലെ ഫലം പുറത്തുവരുമെന്നാണ് സൂചന.
മുന്നണികള്‍ തങ്ങളുടെ അവസാനവട്ട കൂട്ടലും കിഴിക്കലും കഴിഞ്ഞ് ഇന്ന് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ്. എന്തായാലും ഇന്നുച്ചയോടെ വയനാട്ടില്‍െ മൂന്ന് മണ്ഡലങ്ങളിലും സംസ്ഥാനത്തും ആരു വാഴുമെന്നും വീഴുമെന്നും വ്യക്തമാകും. നാളെ രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും അപ്പപ്പോള്‍ ഫലമറിയുന്നതിന് ജില്ലാ ഭരണകൂടം, എന്‍ഐസി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് എന്നിവയുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ മൂന്ന് പ്രത്യേക മീഡിയ സെന്ററുകളാണ് പ്രവര്‍ത്തിക്കുക.
ഒന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് തത്‌സമയ സംപ്രേഷണത്തിനും മറ്റൊന്ന് പൊതു ജനങ്ങള്‍ക്കുമാണ് സജ്ജീകരിച്ചിട്ടുള്ളത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ മീഡിയ സെന്ററില്‍ പൊതുജനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
മാനന്തവാടി നിയോജക മണ്ഡലത്തിലേത് എസ്‌കെഎംജെ ജൂബിലി ഹാളിലും സുല്‍ത്താന്‍ ബത്തേരിയിലേത് എസ്‌കെഎംജെ മെയിന്‍ ഹാളിലും കല്‍പ്പറ്റയിലേത് സരളാ ദേവി മെമ്മോറിയല്‍ സ്‌കൂളിലുമാണ് എണ്ണുക. ഓരോ കേന്ദ്രത്തിലും 14 കൗണ്ടിംഗ് ടേബിളുകളും റിട്ടേണിംഗ് ഓഫീസര്‍, ഒബ്‌സര്‍വര്‍ എന്നിവരുള്‍പ്പെടുന്ന ടീമിന് ഒരോ ടേബിള്‍ വീതവും സജ്ജമാക്കും. ആകെ 45 ടേബിളുകളിലായാണ് വോട്ടെണ്ണല്‍ നടക്കുക. വേട്ടെണ്ണലിന്റെ ആദ്യം പോസ്റ്റല്‍ ബാലറ്റുകളും ശേഷം ഇലക്‌ട്രോണിക് മെഷീന്‍ വോട്ടുകളും എണ്ണും.
ആദ്യ മണിക്കൂറില്‍ തന്നെ ലീഡ് നില അറിയാന്‍ കഴിയും. രാവിലെ 10 ഓടെ കൂടുതല്‍ വ്യക്തമായ ലീഡ് നിലയും അറിയാന്‍ കഴിയും. ഉച്ചയ്ക്ക് മുമ്പായിത്തന്നെ ഭൂരിഭാഗം മണ്ഡലങ്ങളുടെയും ജയപരാജയങ്ങളെക്കുറിച്ചുള്ള വ്യക്തമായ ചിത്രം ലഭിക്കും. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതോടെ വോട്ടിംഗ് മെഷീനുകള്‍ മാനന്തവാടി വെയര്‍ഹൗസിലേക്ക് മാറ്റും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."