പ്രതിസന്ധിക്കു കാരണം നോട്ടുകള്‍ മുന്നൊരുക്കമില്ലാതെ പിന്‍വലിച്ചത്: ബെഫി
തൊടുപുഴ: വിനിമയത്തിലുളള നോട്ടുകള്‍ മുന്നൊരുക്കമില്ലാതെ പിന്‍വലിച്ചതാണ് രാജ്യത്തെ പ്രതിസന്ധിയിലേക്ക് തളളിവിട്ടതെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ. റിസര്‍വ് ബാങ്കിനെ നോക്കുകുത്തിയാക്കി രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് കേന്ദ്ര ഭരണാധികാരികള്‍ തുഗ്ലക്കിനെ തോല്‍പ്പിക്കുന്ന പരിഷ്ക്കാരമാണ് നടത്തിയത്. ബദല്‍ സംവിധാനം ഉണ്ടാകും വരെ 1000, 500 രൂപ നോട്ടുകള്‍ പുനസ്ഥാപിക്കണമെന്നും ബെഫി നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാരിന്റെ അബദ്ധങ്ങള്‍ വരുത്തിയ കെടുതികള്‍ മറച്ചുവെക്കാനാണ് ഒരു വിഭാഗം ബി.ജെ.പി നേതാക്കള്‍ ബെഫി സമ്മേളനം വിവാദമാക്കിയത്. സംസ്ഥാനത്തെ അരലക്ഷത്തിലധികം വരുന്ന ബാങ്ക് ജീവനക്കാരില്‍ 400 പേര് മാത്രമാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. എസ്.ബി.ടി- എസ്.ബി.ഐ ലയനം കേരളത്തിലെ എ.ടി എം ബാങ്ക് ശാഖകളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടാക്കും. എസ്.ബി.ടിയെ കൊല്ലരുതെന്ന് ആവശ്യപ്പെട്ട് 23 മുതല്‍ ഒരു മാസം നീളുന്ന പ്രക്ഷോഭം സംഘടിപ്പിക്കും. സംസ്ഥാന പ്രസിഡന്റ് ടി.നരേന്ദ്രന്, എസ്.എസ് അനില്‍, കെ.എസ് രവീന്ദ്രന്, സി.ജെ നന്ദകുമാര്‍ പി.സദാശിവന് പിളള വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."