പൊതുസ്ഥലം മലിനമാക്കുന്നത് തടയാന്‍ പൊലിസും
തിരുവനന്തപുരം: മാലിന്യമുക്ത കേരളം സൃഷ്ടിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് കരുത്തുപകരാന്‍ പൊലിസും രംഗത്തിറങ്ങുന്നു. പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ കൊണ്ടിടുന്നവര്‍ക്കെതിരേയും പ്ലാസ്റ്റിക്കും അപകടകരമായ വിഷവസ്തുക്കളും പൊതുസ്ഥലങ്ങളില്‍ കൂട്ടിയിട്ട് കത്തിക്കുന്നവര്‍ക്കെതിരേയും ശക്തമായ നടപടിയെടുക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പൊലിസിന് നിര്‍ദേശം നല്‍കി.
ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 269, 278 വകുപ്പ് പ്രകാരവും കേരള പൊലിസ് ആക്ട് 120 (ഇ) പ്രകാരവും നടപടി കൈക്കൊള്ളാനാണ് നിര്‍ദേശം. ഇവയ്‌ക്കൊപ്പം കേരള മുന്‍സിപ്പല്‍ ആക്ട്(1994) ലെ സെക്ഷന്‍ 340(എ), 340(ബി), 341, 342 വകുപ്പുകള്‍, കേരള പഞ്ചായത്തീരാജ് ആക്ടിലെ (1994) 219(എന്‍), 219(ഒ), 219(പി), 252 വകുപ്പുകള്‍ പ്രകാരമുള്ള നടപടികളും കൈക്കൊള്ളും.
ശുചിത്വമിഷന്റെയും മറ്റ് ബന്ധപ്പെട്ട ഏജന്‍സികളുടെയും സഹകരണത്തോടെയാണ് പ്രവര്‍ത്തനം ആവിഷ്‌കരിച്ചിട്ടുള്ളത്. നാലുഘട്ടമായി ഇതു നടപ്പില്‍വരുത്താനാണ് സംസ്ഥാന പൊലിസ് മേധാവിയുടെ നിര്‍ദേശം. ആദ്യഘട്ടമായി കോര്‍പറേഷന്‍, നഗരസഭ, പഞ്ചായത്ത് അധികൃതര്‍, ശുചിത്വമിഷന്‍, ആരോഗ്യവകുപ്പ്, മറ്റു ബന്ധപ്പെട്ട ഏജന്‍സികള്‍ എന്നിവരില്‍ നിന്ന് ഓരോ പൊലിസ് സ്റ്റേഷന്‍ പരിധിയിലും ഖരമാലിന്യങ്ങള്‍ കൂടുതലായി വലിച്ചെറിയുന്ന സ്ഥലങ്ങള്‍, വലിയതോതില്‍ ജല മലിനീകരണം നടക്കുന്ന സ്ഥലങ്ങള്‍, പ്ലാസ്റ്റിക്കും അപകടകരമായ പദാര്‍ഥങ്ങളും കത്തിച്ച് വായുമലിനീകരണമുണ്ടാക്കുന്ന സ്ഥലങ്ങള്‍ എന്നിവ സംബന്ധിച്ച് വിവരം ശേഖരിക്കും.
രണ്ടാം ഘട്ടമായി ഇത്തരം സ്ഥലങ്ങളില്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ സഹായത്തോടെ മാലിന്യപ്രശ്‌നത്തിന്റെ സാമൂഹിക-ആരോഗ്യ-പരിസ്ഥിതി പ്രശ്‌നങ്ങളും നിയമപ്രശ്‌നങ്ങളും സംബന്ധിച്ച ബോധവല്‍കരണം സംഘടിപ്പിക്കും. അടുത്തഘട്ടത്തില്‍ ഇത്തരം സ്ഥലങ്ങളിലെ മലിനീകരണതോത് മറ്റ് ഏജന്‍സികളുടെ സഹായത്തോടെ വിലയിരുത്തുകയും തുടര്‍ന്നും മലിനീകരണം നടത്തുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും കണ്ടെത്തി മുന്നറിയിപ്പ് നല്‍കുകയും ചെയ്യും.
തുടര്‍ന്നും മാലിന്യങ്ങള്‍ വലിച്ചെറിയുകയോ ജല-വായു മലിനീകരണം നടത്തുകയോ ചെയ്യുന്നവര്‍ക്കെതിരേ നിയമനടപടികള്‍ കൈക്കൊള്ളും. റെയ്ഞ്ച് ഐ.ജി.മാര്‍, സോണല്‍ എ.ഡി.ജി.പിമാര്‍ എന്നിവര്‍ ഈ പ്രവര്‍ത്തനത്തിന്റെ മേല്‍നോട്ട ചുമതല നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."