HOME
DETAILS

ക്ഷേത്ര ഭണ്ഡാരങ്ങളിലെ പഴയ നോട്ടുകള്‍ എന്തു ചെയ്യണമെന്നറിയാതെ ദേവസ്വം ബോര്‍ഡ്

  
backup
November 15 2016 | 00:11 AM

%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%ad%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%be%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%b4

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേത്ര ഭണ്ഡാരങ്ങളിലെ പഴയ 500, 1000 രൂപ നോട്ടുകള്‍ എങ്ങനെ മാറ്റിയെടുക്കുമെന്നറിയാതെ ദേവസ്വം ബോര്‍ഡുകള്‍ പ്രതിസന്ധിയില്‍.
ശബരിമലയില്‍ മണ്ഡലകാലത്ത് കൂടുതലായി പഴയ നോട്ടുകള്‍ സംഭാവനയായി ലഭിക്കുമെന്നും ദേവസ്വം ബോര്‍ഡ് വിലയിരുത്തിയിട്ടുണ്ട്. സംഭാവന ലഭിക്കുന്ന അസാധു നോട്ടുകള്‍ എങ്ങനെ മാറ്റിയെടുക്കാമെന്ന് ദേവസ്വം ബോര്‍ഡിന് നിര്‍ദേശം ലഭിച്ചിട്ടില്ല. അതിനിടെ അസാധുവാക്കിയ നോട്ടുകള്‍ നടവരവില്‍ നിന്നും പ്രത്യേകം എണ്ണി സൂക്ഷിക്കാന്‍ വേണ്ട നടപടി ദേവസ്വം ബോര്‍ഡ് സന്നിധാനത്ത് സ്വീകരിച്ചിട്ടുണ്ട്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ 1250 ക്ഷേത്രങ്ങളും, കൊച്ചി ദേവസ്വം ബോര്‍ഡിനു കീഴില്‍ 403 ക്ഷേത്രങ്ങളും മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ 1357 ക്ഷേത്രങ്ങളുമാണുള്ളത്. ഈ ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങള്‍ എല്ലാ മാസവും അവസാനമാണ് തുറന്ന് എണ്ണി തിട്ടപ്പെടുത്തുന്നത്. ഈ മാസം അവസാനം തുറക്കുമ്പോള്‍ മാത്രമേ അസാധുവായ നോട്ടുകള്‍ ഭണ്ഡാരങ്ങളില്‍ നിറഞ്ഞിട്ടുണ്ടെന്ന് വ്യക്തമാവൂ. ഡിസംബര്‍ 20നു മുമ്പ് എല്ലാ ഭണ്ഡാരങ്ങളും തുറന്ന് പണം എണ്ണി ദേവസ്വം ബോര്‍ഡിനെ അറിയിക്കണമെന്നും പൂജകള്‍ക്കും മറ്റു വഴിപാടുകള്‍ക്കും അസാധുവാക്കിയ നോട്ടുകള്‍ എടുക്കരുതെന്നും ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍മാര്‍ ക്ഷേത്രങ്ങളെ അറിയിച്ചിട്ടുണ്ട്. ശബരിമലയില്‍ സംഭാവന ലഭിക്കുന്ന അസാധുവായ നോട്ടുകള്‍ പ്രത്യേക ഉത്തരവിലൂടെ മാറ്റിത്തരണമെന്നപേക്ഷിച്ച് ദേവസ്വം ബോര്‍ഡുകള്‍ കേന്ദ്ര സര്‍ക്കാരിനെയും റിസര്‍വ് ബാങ്കിനെയും സമീപിക്കാനും ഇടയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  9 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  44 minutes ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  an hour ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  2 hours ago