HOME
DETAILS

സംസ്ഥാനത്തെ റേഷന്‍ മൊത്തവിതരണം ഇനി സഹകരണ സംഘങ്ങള്‍ വഴി

  
backup
November 15 2016 | 00:11 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%8a%e0%b4%a4%e0%b5%8d%e0%b4%a4

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ മൊത്തവിതരണം സഹകരണസംഘങ്ങള്‍ വഴിയാക്കാന്‍ സര്‍ക്കാര്‍ നീക്കം. ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് റേഷന്‍ മൊത്തവ്യാപാരികളെ ഈ മേഖലയില്‍ നിന്നൊഴിവാക്കാന്‍ തീരുമാനിച്ചത്.
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ നിയമം പൂര്‍ണ്ണതോതില്‍ നടപ്പാക്കുന്ന 2017 ഏപ്രില്‍ ഒന്നുമുതല്‍ റേഷന്‍ മൊത്തവ്യാപാരികളെ പൂര്‍ണ്ണമായി ഒഴിവാക്കി റേഷന്‍ വിതരണം സഹകരണ സംഘങ്ങളെ ഏല്‍പ്പിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഭക്ഷ്യവകുപ്പുമന്ത്രിയുടെ ഓഫീസ് സുപ്രഭാതത്തോടു പറഞ്ഞു. മാര്‍ച്ച് 31 വരെ നിലവിലുള്ള സംവിധാനം തുടരും. എന്നാല്‍, ഈ മാസംമുതല്‍ തന്നെ അരിസംഭരിക്കാന്‍ സാധിക്കുന്ന സഹകരണ സംഘങ്ങളെക്കൂടി സഹകരിപ്പിക്കുന്നുണ്ട്.
കൂടാതെ സപ്ലൈകോയുടെ ഗോഡൗണുകളിലും അരിസംഭരിച്ച് വിതരണം നടത്തും. എഫ്.സി.ഐയില്‍ നിന്ന് അരിയെടുത്ത് ഗോഡൗണുകളില്‍ സൂക്ഷിക്കാനുള്ള സംവിധാനം നിലവില്‍ സഹകരണസംഘങ്ങള്‍ക്കില്ല.
സപ്ലൈകോയ്ക്ക് 10 ഗോഡൗണുകള്‍ മാത്രമേയുള്ളൂ. ഇത് അപര്യാപ്തമാണ്. എന്നാല്‍, വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്റെ ഗോഡൗണുകള്‍ അരി സംഭരണത്തിന് നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. കൂടാതെ എഫ്.സി.ഐയുടെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലവും, ഗോഡൗണുകളും വാടയ്ക്ക് നല്‍കാമെന്നും സമ്മതിച്ചിട്ടുണ്ട്. ഈ സംവിധാനങ്ങള്‍ പൂര്‍ണ്ണതോതില്‍ ഉപയോഗിക്കാനാവുന്ന തരത്തില്‍ ഏപ്രില്‍ ഒന്നിനു മുന്‍പ് സജ്ജമാക്കും.
ഇത് സംഭരണ-വിതരണത്തിനായി സഹകരണസംഘങ്ങള്‍ക്കു നല്‍കും. റേഷന്‍ മൊത്തവിതരണം സഹകരണസംഘങ്ങള്‍ വഴിയാക്കണമെന്ന നിര്‍ദേശം മന്ത്രിസഭായോഗം നേരത്തേ പരിഗണിച്ചിരുന്നു. എന്നാല്‍, റേഷന്‍മൊത്തവ്യാപാരികളെ ഒറ്റയടിക്ക് ആ മേഖലയില്‍നിന്ന് ഒഴിവാക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീരുമാനം വൈകിയത്. എന്നാല്‍, കേന്ദ്ര ഭക്ഷ്യനിയമ പ്രകാരം റേഷന്‍ മൊത്തവിതരണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് നിഷ്‌കര്‍ഷിച്ചതോടെ സര്‍ക്കാര്‍ നിയന്ത്രിത ഏജന്‍സികളെ ഏല്‍പ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് മുഖ്യമന്ത്രി ഭക്ഷ്യവകുപ്പിനോടാവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് സഹകരണസംഘങ്ങളെ റേഷന്‍ മൊത്തവിതരണത്തിന് ഉപയോഗിക്കാമെന്ന് ഭക്ഷ്യവകുപ്പ് നിര്‍ദേശിച്ചത്. സഹകരണസംഘങ്ങള്‍ ഈ മേഖലയില്‍ വരുന്നതോടെ നിലവിലുള്ള 315 റേഷന്‍മൊത്ത വ്യാപാരികള്‍ പുറത്താകും.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരം മുന്‍ഗണനാപ്പട്ടികയിലുള്ളവര്‍ക്ക് ഇന്നലെ മുതലാണ് റേഷന്‍ നല്‍കേണ്ടിയിരുന്നത്. എന്നാല്‍, എഫ്.സി.ഐ ഗോഡൗണുകളില്‍ നിന്ന് റേഷന്‍മൊത്ത വ്യാപാരികള്‍ക്ക് അരി ലഭിച്ചിരുന്നില്ല. അതിനാല്‍ റേഷന്‍കടകളില്‍ അരി എത്തിക്കാനും കഴിയാതായതോടെ റേഷന്‍ മുടങ്ങി.
അതേസമയം, സംസ്ഥാനത്ത് എല്ലാ ചില ജില്ലകളില്‍ മാത്രമാണ് അരിവിതരണം മുടങ്ങിയതെന്ന് ഭക്ഷമന്ത്രിയുടെ ഓഫീസ് പറയുന്നു. എഫ്.സി.ഐ ഗോഡൗണുകള്‍ക്ക് ഇന്നലെ അവധിയായിരുന്നതിനാല്‍ റേഷന്‍ മൊത്തവ്യാപാരികള്‍ക്ക് ലോഡ് എടുക്കാനാകാത്തതാണ് ഇതിനു കാരണമെന്നും രണ്ടു ദിവസത്തിനുള്ളില്‍ എല്ലാ റേഷന്‍ കടകളിലും അരി എത്തുമെന്നും മന്ത്രിയുടെ ഓഫീസ് ഉറപ്പുപറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

Kerala
  •  2 months ago
No Image

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത് '

Kerala
  •  2 months ago
No Image

മാസപ്പടി കേസ് വീണ്ടും ചർച്ചയാകുന്നു; സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago