HOME
DETAILS

യൂറോപ്പിന്റെ ഭാവി സഹവര്‍ത്തിത്വത്തില്‍ മാത്രം

  
backup
November 15 2016 | 00:11 AM

%e0%b4%af%e0%b5%82%e0%b4%b1%e0%b5%8b%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ad%e0%b4%be%e0%b4%b5%e0%b4%bf-%e0%b4%b8%e0%b4%b9%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d

യൂറാബിയ യൂറോപ്പിലെ മതഭ്രാന്തരായ ചിന്തകരുടെ പേടിസ്വപ്നം മാത്രമാണ്. ക്രിസ്തീയോത്തര യൂറോപ്പിന്റെ തകര്‍ച്ചയില്‍നിന്ന് ഉയിര്‍ത്തുവന്ന ഇസ്‌ലാമിക സംസ്‌കാരത്തെ അവമതിക്കാനാണ് അധികപേരും യൂറാബിയ എന്ന സംജ്ഞ ഉപയോഗപ്പെടുത്തുന്നത്.
ഇയോറിനെപ്പോലുള്ളവര്‍ ഒരുപടികൂടി കടന്ന് ഇങ്ങനെ പറയുന്നു: 'യൂറാബിയ ആസൂത്രിതമായ രാഷ്ട്രീയ ഉപജാപത്തിന്റെ പരിണതിയാണ്. 1973 ലെ എണ്ണപ്രതിസന്ധിയുടെ മൂര്‍ധന്യത്തില്‍ യൂറോ അറബ് കരാറിന്റെ (ഇ.എ.ഡി) കാലത്താണ് ഇതിന്റെ വിത്തുകള്‍ യൂറോപ്യന്‍ സമൂഹത്തില്‍ വിതയ്ക്കപ്പെട്ടത്. യൂറോപ്പിനെയാകമാനം ഇനിയൊരു മടക്കം സാധ്യമാകാത്ത വിധമുള്ള രൂപീകരണം സംഭവിച്ച സ്വത്വമാക്കി അതു മാറ്റി.'
ഈ പ്രതിഭാസം യൂറോപ്പിലേയ്ക്കു മുസ്‌ലിംകളുടെ വന്‍തോതിലുള്ള കടന്നുവരുവിനു കാരണമായെന്ന് ഇയോര്‍ വിലയിരുത്തുന്നു: ''യൂറോപ്പിന്റെ പ്രധാന നഗരങ്ങളൊക്കെ ജിഹാദി ശക്തികേന്ദ്രങ്ങളായി. മതപരവും രാഷ്ട്രീയവുമായ പ്രചാരണങ്ങളിലൂടെ യൂറോപ്യന്‍ മീഡിയയെയും സര്‍വകലാശാലകളെയും ചിന്താപ്രസ്ഥാനങ്ങളെയും ഇസ്‌ലാമിന് അനുകൂലമാക്കാന്‍ അവര്‍ക്ക് എളുപ്പത്തില്‍ കഴിഞ്ഞു. ജൂഡോ- ക്രിസ്ത്യന്‍ പാരമ്പര്യം നിരസിച്ചുകൊണ്ട് ഇസ്‌ലാം യൂറോപ്പിനു നല്‍കിയ സംഭാവന ഉയര്‍ത്തിക്കാട്ടുന്ന ചരിത്രം ചമയ്ക്കാന്‍ അവര്‍ക്കു കഴിഞ്ഞു.''


അതോടെയാണ്, യാഥാസ്ഥിതി യൂറോപ്യരുടെ ചിന്തയിലും മനസിലും യൂറാബിയാ ഫോബിയ വളരെ വലിയ തോതില്‍ വിഹ്വലത സൃഷ്ടിച്ചതെന്ന് ഇയോറിനെപ്പോലുള്ളവര്‍ കരുതുന്നു: ''പി.എല്‍.ഒയെ അംഗീകരിച്ചതോടെ യൂറോപ്പ് ഇസ്‌ലാമിന്റെ ജിഹാദിതന്ത്രങ്ങള്‍ക്ക് ഒരിക്കല്‍ക്കൂടി പച്ചക്കൊടി കാട്ടി. നമ്മുടെ സ്വന്തമായ മൂല്യങ്ങളോടു വെറുപ്പു തോന്നിക്കുന്നതിന്, നമ്മുടെ ചരിത്രത്തെയും മതത്തെയും ഉദാസീനമാക്കുന്നതിന് അങ്ങനെ അവര്‍ക്കു കഴിഞ്ഞു. യൂറോപ്പ് ഇന്നു തകര്‍ന്നുകൊണ്ടിരിക്കുന്ന ഭൂഖണ്ഡമാണ്. വന്‍ ടൈറ്റാനിക് ദുരന്തം.''
1980 ല്‍ യൂറോപ്പ് ഇറാഖിന് അനുവദിച്ച ശാസ്ത്രീയ-സാമ്പത്തിക സഹായങ്ങളെ ഇസ്‌ലാമിക് ജിഹാദും യൂറോപ്യന്‍ അതിമോഹങ്ങളും ചേര്‍ന്നുണ്ടാക്കിയ അവിശുദ്ധകൂട്ടുകെട്ടെന്നാണ് ഇയോര്‍ വിശേഷിപ്പിച്ചത്. ഇതേകാലത്തുതന്നെയാണ് അമേരിക്കന്‍ ഭരണകൂടവും അവിടത്തെ വ്യാപാരകുത്തകകളും ഇറാഖിനു സഹായം ചെയ്തിരുന്നത് എന്നകാര്യം ഇയോര്‍ വിസ്മരിക്കുകയാണ്. സൗദി അറേബ്യ, ഈജിപ്ത് പോലുള്ള ഒട്ടനേകം മുസ്‌ലിംരാജ്യങ്ങളോട് അമേരിക്കയ്ക്ക് ഉണ്ടായിരുന്ന ശക്തമായ ബന്ധങ്ങളും അഫ്ഗാനിസ്ഥാനില്‍ സോവിയറ്റ് വിരുദ്ധയുദ്ധങ്ങള്‍ക്ക് അമേരിക്ക നല്‍കിയ അത്യപൂര്‍വസഹായങ്ങളും അവര്‍ മറയ്ക്കുകയാണ്.


അമേരിക്കയെയും ഇസ്രായേലിനെയും തകര്‍ക്കുവാന്‍വേണ്ടി യൂറോപ്പും അറബ്‌രാജ്യങ്ങളും ചേര്‍ന്നുണ്ടാക്കിയ ഉപജാപ അച്ചുതണ്ടായി യൂറാബിയയെ വിശേഷിപ്പിക്കുമ്പോള്‍, അനിവാര്യമായി സംഭവിക്കുന്ന ഇത്തരം പ്രതിസന്ധികളെ അവര്‍ അവഗണിക്കുന്നു. യൂറോപ്പ്യന്‍ ഗവണ്‍മെന്റിനും അറബ്‌രാജ്യങ്ങള്‍ക്കുമിടയില്‍ അങ്ങനെയൊന്നുണ്ടായിരുന്നുവെങ്കില്‍ ബാല്‍ക്കണ്‍ യുദ്ധത്തില്‍ ബോസ്‌നിയന്‍ മുസ്‌ലിംകളെ സഹായിക്കാന്‍ യൂറോപ്പ് എന്തേ സന്നദ്ധമായില്ല. ഇസ്‌ലാമിക ലോകം മുഴുവന്‍ സഹായത്തിനായി അവരോടു മുറവിളിക്കൂട്ടുകയുണ്ടായില്ലേ അന്ന്. അന്നു യൂറോപ്പ്യന്‍ രാജ്യങ്ങളേക്കാള്‍ അമേരിക്കയാണു പലഘട്ടങ്ങളിലും ബോസ്‌നിയര്‍ മുസ്‌ലിംകളെ സഹായിക്കാനെത്തിയത് എന്ന കാര്യം നമുക്കു മറക്കാനാവുമോ.
'സെബ്രനിക്ക' കൂട്ടക്കൊലയെപ്പറ്റിയുള്ള ഒരു റിപ്പോര്‍ട്ടില്‍ ഡച്ച് ഗവണ്‍മെന്റ് പറയുന്നത് ഇതാണ്.: 'യൂറോപ്പിന്റെ ആയുധനിരോധന ഉത്തരവുകളെ അവഗണിച്ച് അമേരിക്ക ക്രോട്ടുകള്‍ക്കും ബോസ്‌നിയര്‍ക്കും ആയുധങ്ങള്‍ എത്തിക്കുകയുണ്ടായി. ആയിരക്കണക്കിനു നിസ്സഹായരായ ബോസ്‌നിയന്‍ മുസ്‌ലിംകള്‍ കൊല്ലപ്പെടുകയോ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്യപ്പെട്ടു.' ഈ യാഥാര്‍ഥ്യം വിസ്മരിച്ചാണ് ഇയോര്‍ മുസ്‌ലിംവിരുദ്ധ വിശകലനം നടത്തുന്നത്.
അമേരിക്കയിലെ ഇയോറിന്റെ ഏറ്റവും വലിയ അനുകൂലിയും ആരാധകനുമായിരുന്ന റോബര്‍ട്ട് സ്്‌പെന്‍സര്‍ അന്താരാഷ്ട്രരംഗത്ത് ഇസ്‌ലാമിനെതിരേയുള്ള ആക്ഷേപങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച എഴുത്തുകാരില്‍ മുന്‍നിരക്കാരനാണ്.

എഴുത്തിലൂടെയും ടെലിവിഷനിലൂടെയും ഇസ്‌ലാമിനെതിരേ വിഷംചീറ്റിയിട്ടുണ്ട് ദിമ്മി വാച്ച്, ജിഹാദ് വാച്ച് എന്നീ വെബ്‌സൈറ്റുകളുടെ എഡിറ്ററായ സ്‌പെന്‍സര്‍. 2004 ല്‍ ഫ്രന്റ് പേജ് മാഗസിനില്‍ സ്‌പെന്‍സര്‍ മാഡ്രിഡ് ബോംബ് സ്‌ഫോടനത്തെപ്പറ്റി 'യൂറാബിയയുടെ ഉദയം' എന്ന പേരില്‍ ഒരു ലേഖനമെഴുതി. ഈ 'ആക്രമണം' യൂറോപ്പ് ഇസ്‌ലാമിനെ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യമൊരുക്കിക്കഴിഞ്ഞുവെന്നതിനുള്ള തെളിവാണെന്നു സ്‌പെന്‍സര്‍ ആരോപിച്ചു.
യൂറോപ്പിലെ ഇന്നത്തെ അവസ്ഥ നാലാം ലോക യുദ്ധത്തിലേയ്ക്കു നയിക്കാന്‍ മാത്രം ശക്തമാണെന്ന് അവര്‍ സമര്‍ഥിക്കുകയാണ്. കുടിയേറ്റത്തെ പ്രോല്‍സാഹിപ്പിക്കുകയും വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ കഴിയുകയും ചെയ്യുന്ന യൂറോപ്യന്‍ സുഖലോലുപതയാണ് ബാര്‍ബറിസത്തെ യൂറോപ്പുമായി ഇത്രയേറെ ഇണക്കിച്ചേര്‍ത്തതെന്ന് സ്‌റ്റെയിനും ഫര്‍ഗൂസനും അഭിപ്രായപ്പെടുന്നു. കുടിയേറ്റക്കാര്‍ അധികവും മുസ്‌ലിംകളാണ്. ഹാര്‍വാര്‍ഡിലെ പൊളിറ്റിക്കല്‍ സൈന്റിസ്റ്റായി സാമുവല്‍ ഹണ്ടിംഗ്്ടണ്‍ ണവീ മൃല ംല വേല രവമഹഹലിഴല െീേ വേല അാലൃശരമ െചമശേീിമഹ കറലിശേ്യേ എന്ന കൃതിയില്‍ ജനങ്ങളുടെ മെക്‌സിക്കവല്‍ക്കരണം അമേരിക്കയുടെ ക്രൈസ്തവ - ആംഗ്ലേയ സാഠസ്‌കാരിക വിനാശത്തിലേക്കാണു നയിക്കുകയെന്നു പറയുന്നു.
ചുരുക്കത്തില്‍, മുസ്‌ലിംകള്‍ രാജ്യത്തിനു ഭീഷണിയല്ലാതിരിക്കണമെങ്കില്‍ അവര്‍ മുസ്‌ലിംകളവാതിരിക്കണമെന്നതാണ് യൂറാബിയ ഫോബിയക്കാരുടെ മനോഗതി. ഈ ചിന്താഗതിയുടെ പ്രത്യാഘാതം ദൂരവ്യാപകമാണ്. പതിനാറാം നൂറ്റാണ്ടില്‍ ക്രിസ്ത്യന്‍ രാജ്യാതിര്‍ത്തിയില്‍ ബാക്കിയുള്ള മുസ്‌ലിംകളെ മുഴുവന്‍ നാടുകടത്താന്‍ സ്പാനിഷ് ഭരണകൂടം ഉത്തരവിറക്കിയിരുന്നു. മൂറുകള്‍ ഒന്നടങ്കം പുറത്താക്കപ്പെട്ടു. തുടര്‍ന്നു ജൂതന്മാരും നാടുകടത്തപ്പെട്ടു. യൂറാബിയയുടെ ഭൂതകാലസ്മരണകളായി ഗിരിപ്രഭാഷണങ്ങളിലൊന്നും ഇതു പരമാര്‍ശിക്കപ്പെടുന്നില്ല. ഇതൊരുതരം ഭാവിദര്‍ശനമാവാം അവര്‍ക്ക്.


മറ്റൊന്നുണ്ട്; സ്‌പെയിനിലെ മുസ്‌ലിംഭരണകാലത്ത് നിലനിന്ന സഹവര്‍ത്തിത്വം. അന്തുലിസിലെ വിഖ്യാത സൂഫി കവിയായ ഇബ്‌നുല്‍ അറബി (1165-1240) അതു വരച്ചുകാട്ടിയിട്ടുണ്ട്:
'എന്റെ ഹൃദയം എല്ലാ രൂപങ്ങളെയും തേടുന്നു
ഗസലുകളുടെ ഒരു പുല്‍ത്തകിടിയാണത്.
ക്രിസ്്ത്യന്‍ സന്ന്യാസിമാരുടെ കോണ്‍വന്റുകളും
പ്രതിമകള്‍ക്കായുള്ള ക്ഷേത്രങ്ങളും
തീര്‍ഥാടകരുടെ കഅ്ബയും
തോറയുടെ വരികളും
ഖുര്‍ആനിന്റെ പേജുകളുമാണത്.
ഇത്തരമൊരു യൂറോപ്യന്‍ അവസ്ഥ രൂപപ്പെടുത്തുന്നതിന് ഇനിയും ഏറെ സഞ്ചരിക്കാനുണ്ട്. മുസ്‌ലിംകളുടേതു പ്രതിലോമകരമായ സംസ്‌കാരമാണെന്നും അതിനെ അക്രമാസക്തമായ യൂറോപ്പുവല്‍ക്കരണത്തിലൂടെ മാത്രമേ നേരെയാക്കാനാവൂവെന്നുമുള്ള തീവ്രദര്‍ശനങ്ങള്‍ക്ക് ആധുനിക കാഴ്ചപ്പാടില്‍ നിലനില്‍പ്പില്ല. അന്യോന്യ ആദരവിലും സഹവര്‍ത്തിത്വത്തിലുമാണു യൂറോപ്പിന്റെ ഭവിയെന്നു താരിഖ് റമദാന്‍ ഓര്‍മിപ്പിക്കുന്നു: ''യൂറോപ്പില്‍ മുസ്‌ലിംസാന്നിധ്യം ഐശ്വര്യമായി കാണേണ്ടതുണ്ട്. ഒരു പുതിയ യൂറോപ്പിന്റെ സൃഷ്ടിക്ക് അവര്‍ക്ക് ഏറെ ചെയ്യാനുമുണ്ട്. (Tarik Ramadan,To be a Europen Muslim, Loictseer Islamic Foundation, 1999, P. 243)..


നിലവിലെ സാഹചര്യത്തില്‍ ഇതൊരു യൂട്ടോപ്പിയ ആയിരിക്കാം. നിശിതമായ വിഭാഗീയ വല്‍ക്കരണത്തിന്റെ ഈ കാലഘട്ടത്തില്‍ യൂറാബിയ പോലുള്ള ഇരുണ്ട ഫാന്റസികള്‍ക്ക് പകരം നില്‍ക്കാന്‍ അതിനേ കഴിയൂ. സംസ്‌കാരങ്ങള്‍ തമ്മിലുള്ള സംഘട്ടനങ്ങളുടെ ശാശ്വതമായ വിരാമത്തിനും യൂറോപ്പിന്റെ അഭിവൃദ്ധിക്കും അതു മാത്രമാണു രക്ഷ.


അവസാനിച്ചു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ ആക്രമിച്ച കേസ്: മെമ്മറികാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ ഇടപെടല്‍ തേടി രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

Kerala
  •  2 days ago
No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്:  സമസ്ത കക്ഷി ചേരാന്‍ ഹരജി ഫയല്‍ ചെയ്തു

National
  •  2 days ago
No Image

ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതിപോസ്റ്റിലിടിച്ചു; 20കാരിക്ക് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

യുഎഇ; ഓരോ വര്‍ഷവും പുറന്തള്ളപ്പെടുന്നത് 25 ദശലക്ഷം ഷൂകള്‍; ഫാഷന്‍ മാലിന്യങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദഗ്ധര്‍

uae
  •  2 days ago
No Image

'ഭൂതകാലത്തിന്റെ മുറിവുകളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുക, ഒന്നിച്ചു നിന്ന് മുന്നേറുക' സിറിയന്‍ ജനതയെ അഭിനന്ദിച്ച് ഹമാസ് 

International
  •  2 days ago
No Image

ഇനി സംസ്ഥാനത്തെവിടെയും വാഹനം രജിസ്റ്റർ ചെയ്യാം; ഉത്തരവിറക്കി മോട്ടോർവാഹന വകുപ്പ് 

Kerala
  •  2 days ago
No Image

അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരന്‍ ഒത്മാന്‍ എല്‍ ബല്ലൂട്ടി ദുബൈ പൊലിസ് പിടിയില്‍

uae
  •  2 days ago
No Image

സ്വപ്ന റൺവേയിൽനിന്ന് ജുമാനയുടെ ടേക്ക്ഓഫ് ; ഏഴ് മണിക്കൂർ പരീക്ഷണ വിമാനപ്പറക്കൽ വിജയകരമാക്കി 19കാരി

Kerala
  •  2 days ago
No Image

'നിയമന വ്യവസ്ഥയുടെ മുന്‍പില്‍ രാഷ്ട്രീയ താല്‍പര്യം പാലിക്കാനാവില്ല'; മാടായി കോളജിലെ വിവാദ നിയമനത്തില്‍ പ്രതികരിച്ച് എം.കെ രാഘവന്‍ എം.പി

Kerala
  •  2 days ago
No Image

അസഭ്യവർഷം, മർദനം, വസ്ത്രാക്ഷേപം;  പൊലിസ് സ്റ്റേഷനിൽ സഹോദരങ്ങൾ നേരിട്ടത് നരകയാതന

Kerala
  •  2 days ago