HOME
DETAILS
MAL
മദ്യനിരോധനം; ബി.ജെ.പി അഭിപ്രായമറിയിച്ചു
backup
November 15 2016 | 00:11 AM
പറ്റ്ന: ബിഹാറില്‍ മദ്യം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ വിഷയം ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ യോഗം വിളിച്ചു. മദ്യനിരോധന വിഷയത്തില്‍ അനുകൂല തീരുമാനം അറിയിച്ചവരുടെ യോഗമാണ് ചേര്‍ന്നത്. ഇവരില്‍നിന്നു കൂടുതല്‍ അഭിപ്രായംതേടുന്നതിനായിരുന്നു യോഗം. യോഗത്തിലേക്കു ക്ഷണിക്കപ്പെട്ടിരുന്നില്ലെങ്കിലും ബി.ജെ.പിയും വിഷയത്തില്‍ അഭിപ്രായമറിയിച്ചു.
മദ്യനിരോധനത്തെ എതിര്‍ക്കുന്നില്ലെങ്കിലും നിയമത്തിലെ ചില കടുത്ത തീരുമാനങ്ങളോട് ബി.ജെ.പിക്ക് എതിര്‍പ്പാണ്. മദ്യനിരോധന നീക്കത്തിലെ ചിലഭാഗങ്ങള്‍ കര്‍ക്കശമായ താലിബാനിസമാണെന്ന് ബി.ജെ.പി നേതാവ് സുശീല്‍ മോഡി പറഞ്ഞു. വിഷയത്തില്‍ ബിഹാര്‍ സര്‍ക്കാര്‍ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്. സമാനമായി നിയമം സെപ്റ്റംബറില്‍ ബിഹാര്‍ ഹൈക്കോടതി തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."