രണ്ട് മുതിര്‍ന്ന സ്റ്റാഫ് അംഗങ്ങളെ ട്രംപ് നിയമിച്ചു
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റായി തെരഞ്ഞടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക് രണ്ടു പേരെ നിയമിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് റെയ്ന്‍സ് പെരിബ്്സിനെ സ്റ്റാഫ് മേധാവിയായും വലതുപക്ഷ ബ്രെയ്റ്റ്ബര്ട് ന്യൂസ് എക്സിക്യൂട്ടീവ് സ്റ്റീഫന്‍ ബാനോണിനെ സ്ട്രാറ്റിജിസ്റ്റ് സീനിയര്‍ കോണ്സിലറായുമാണ് നിയമിച്ചത്.
ട്രംപിന്റെ സ്റ്റാഫിലെ ഉന്നതപോസ്റ്റിലാണ് ഇവരുടെ നിയമനം. വെള്ളക്കാരുടെ ദേശീയവാദത്തിനു വേണ്ടി പ്രവര്‍ത്തിച്ച മാധ്യമപ്രവര്‍ത്തകനാണ് സ്റ്റീഫന്‍ ബാനോണ്. നിയമനത്തില്‍ സന്തോഷമുണ്ടെന്ന് പ്രതികരിച്ച പെരിബ്്സ് ട്രംപിന്റെ നയങ്ങള്‍ നടപ്പാക്കി രാജ്യത്തെ സമ്പന്നവും സുരക്ഷിതവുമാക്കുമെന്ന് പ്രതികരിച്ചു. ഒബാമ കെയര്‍ പദ്ധതി നടപ്പാക്കുകയും തീവ്രവാദത്തെ അമര്‍ച്ച ചെയ്യുകയും ചെയ്യും. അതിര്‍ത്തികള്‍ സംരക്ഷിക്കും. രാജ്യത്തിന്റെ സമ്പദ്ഘടന സമ്പന്നമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ട്രംപിന്റെ രാഷ്ട്രീയ ഉയര്‍ച്ചക്ക് സഹായിച്ച വ്യക്തിയാണ് ബാനോണ്. വാര്‍ത്താ സൈറ്റിലൂടെ ട്രംപിന് പിന്തുണ നല്‍കിയിരുന്നു. യു.എസ് കോണ്‍ഗ്രസ് സ്പീക്കറുമായും ബാനോണ് അടുത്തബന്ധമുണ്ട്. ഇരുവര്‍ക്കും തുല്യ പ്രാധാന്യത്തോടെയാണ് ട്രംപ് നിയമനം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."