ചൈനയിലെ ആദ്യ വൈമാനിക അപകടത്തില്‍ മരിച്ചു
ബെയ്ജിങ്: ചൈനയിലെ ആദ്യ വൈമാനിക വ്യോമാഭ്യാസത്തിനിടെയുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടു. ക്യാപ്റ്റന്‍ യു സൂ (30) ആണു കൊല്ലപ്പെട്ടത്. ചൈനീസ് എയര്‍ഫോഴ്സിന്റെ 'ഓഗസ്റ്റ് ഫസ്റ്റ്' എയ്റോബാറ്റിക് ഡിസ്പ്ലെ ടീമില്‍ അംഗമായിരുന്ന യു സൂ വിമാനത്തില്‍ നിന്നു ചാടുന്നതിനിടെ മറ്റൊരു വിമാനത്തിന്റെ ചിറകില്‍ ഇടിക്കുകയായിരുന്നു.
ഉത്തര ചൈനയിലെ ഹെബായ് പ്രവിശ്യയില്‍ വച്ചായിരുന്നു അപകടം. ചൈനീസ് യുദ്ധവിമാനമായ ജെ10 പറത്തിയ ആദ്യ വൈമാനികയാണ് യു സൂ.
ഉത്തരപ്രവിശ്യയായ ഹെബീയില് ശനിയാഴ്ച നടന്ന പരിശീലനത്തിനിടെ ഇവര്‍ മരിച്ചതായി ചൈന ഡെയ്ലി റിപ്പോര്‍ട്ട് ചെയ്തു. പരിശീലനത്തിനിടെയായിരുന്നു അപകടമെന്നും വാര്‍ത്തയില്‍ പറയുന്നു.
യു സുവിനോടൊപ്പമുണ്ടായിരുന്ന പുരുഷ പൈലറ്റ് സുരക്ഷിതനായി നിലത്തിറങ്ങി. യു സൂ 2005 ലാണു പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയില്‍ ചേര്‍ന്നത്. നാലു വര്‍ഷത്തെ പരിശീലനത്തിനു ശേഷം യൂ സു ഉള്‍പ്പെടെ 16 ചൈനീസ് വനിതകള്‍ യുദ്ധവിമാനം പറത്താന്‍ യോഗ്യത നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."