HOME
DETAILS

കേരളത്തിന് തുടര്‍ച്ചയായ അഞ്ചാമത്തെ ചാംപ്യന്‍പട്ടം, ഹരിയാനയെ പിന്നിലാക്കി തമിഴ്‌നാട് റണ്ണേഴ്‌സ് അപ്പ്

  
backup
November 15 2016 | 00:11 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b4%be%e0%b4%af

കോയമ്പത്തൂര്‍: കണക്കിലെ കളികള്‍ നല്‍കിയ ഭാഗ്യത്തിന്റെ അകമ്പടിയില്‍ ഒരിക്കല്‍ കൂടി കേരളം ദേശീയ ജൂനിയര്‍ അത്‌ലറ്റിക് കിരീടത്തില്‍ മുത്തമിട്ടു. മേളയുടെ അവസാനദിനത്തില്‍ ട്രാക്കില്‍ കത്തിക്കയറിയ തമിഴ്‌നാടിനെ ഏറെ വിയര്‍പ്പൊഴുക്കിയാണ് കേരള താരങ്ങള്‍ പിന്നിലാക്കിയത്. ദേശീയ ജൂനിയര്‍ മീറ്റിന്റെ ചരിത്രത്തില്‍ കേരളത്തിന്റെ 22 ാമത്തെയും തുടര്‍ച്ചയായ അഞ്ചാമത്തെയും ചാംപ്യന്‍പ്പട്ടം. 18 സ്വര്‍ണവും 18 വെള്ളിയും 23 വെങ്കലവും നേടിയാണ് കേരളം കിരീടം ചൂടിയത്. 429 പോയിന്റ് നേട്ടമാണ് ട്രാക്കിലും ഫീല്‍ഡിലും നിന്ന് കേരളത്തിനായി താരങ്ങള്‍ സമ്മാനിച്ചത്. 20 സ്വര്‍ണവും 12 വെള്ളിയും 16 വെങ്കലവും ഉള്‍പ്പെടെ നേടിയ തമിഴ്‌നാട് 420.5 പോയിന്റുമായി റണ്ണേഴ്‌സ് അപ്പായി. ആദ്യ ആറു സ്ഥാനക്കാര്‍ക്ക് പോയിന്റ് ലഭിച്ചത് ഇത്തവണ കേരളത്തിന്റെ കിരീട നേട്ടത്തിന് സഹായകരമായി. ഹരിയാന മൂന്നാം സ്ഥാനത്ത് എത്തി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 273 പോയിന്റുമായി ഹരിയാനയാണ് ഒന്നാമത്. 165 പോയിന്റുമായി തമിഴ്‌നാട് രണ്ടാം സ്ഥാനത്ത് എത്തി. പെണ്‍കുട്ടികളില്‍ 253 പോയിന്റ് നേട്ടവുമായി കേരളം ഒന്നാമതെത്തി. എന്നാല്‍ ആണ്‍കുട്ടികളുടെ ഒരു വിഭാഗത്തിലും കേരളത്തിന് ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഇടംപിടിക്കാനായില്ല. 83 പോയിന്റ് നേടി കേരളത്തിന്റെ പെണ്‍പട അണ്ടര്‍ 16 വിഭാഗത്തില്‍ ഒന്നാമതെത്തി. 51 പോയിന്റു നേടിയ തമിഴ്‌നാടിനാണ് രണ്ടാം സ്ഥാനം അണ്ടര്‍ 20 പെണ്‍കുട്ടികളില്‍ 99 പോയിന്റുമായി തമിഴ്‌നാടും 90 പോയിന്റുമായി കേരളവും ഒന്നും രണ്ടും സ്ഥാനങ്ങള്‍ പങ്കിട്ടു. അണ്ടര്‍ 18 ല്‍ തമിഴ്‌നാടിന് 84.5 പോയിന്റും കേരളത്തിന് 80 പോയിന്റും ലഭിച്ചു.
അണ്ടര്‍ 14 വിഭാഗത്തില്‍ 28 പോയിന്റുമായി മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. 21 പോയിന്റ് നേടിയ തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്. അണ്ടര്‍ 20 ആണ്‍കുട്ടികളില്‍ 92 പോയിന്റുമായി തമിഴ്‌നാട് ഒന്നാമത് എത്തിയപ്പോള്‍ 83 പോയിന്റ് നേടിയ ഹരിയാനയ്ക്കാണ് രണ്ടാം സ്ഥാനം. അണ്ടര്‍ 16,18 വിഭാഗങ്ങള്‍ 61, 111 പോയിന്റുകള്‍ നേടിയ ഹരിയാനയാണ് ചാംപ്യന്‍മാരായത്. ഡല്‍ഹി 43, 75 പോയിന്റുകള്‍ വീതം നേടി ഈ രണ്ടു വിഭാഗത്തിലും രണ്ടാമതെത്തി. അണ്ടര്‍ 14 വിഭാഗത്തില്‍ 28 പോയിന്റുമായി ഉത്തര്‍പ്രദേശ് ഒന്നാം സ്ഥാനം നേടിയപ്പോള്‍ 16 പോയിന്റ് വീതം പങ്കിട്ട ഹരിയാനയും ഡല്‍ഹിയും രണ്ടാമതെത്തി. മീറ്റിന്റെ അവസാന നാളില്‍ രണ്ട് മീറ്റ് റെക്കോര്‍ഡുകള്‍ മാത്രമാണ് പിറന്നത്. അണ്ടര്‍ 18 ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ ഹരിയാനയുടെ ശങ്കറും ഇതേ വിഭാഗം 2000 മീറ്റര്‍ സ്റ്റീപിള്‍ചേസില്‍ ഡല്‍ഹിയുടെ രാജ്കുമാറും പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. അഞ്ചു ദിനങ്ങളിലായി 14 ദേശീയ റെക്കോര്‍ഡുകളും 24 മീറ്റ് റെക്കോര്‍ഡുകളുമാണ് പിറന്നത്.
ചാംപ്യന്‍ താരം
അപര്‍ണ മാത്രം
ദേശീയ മീറ്റിലെ മികച്ച താരങ്ങളില്‍ കേരളത്തില്‍ നിന്ന് ഒരാള്‍ മാത്രം. അണ്ടര്‍ 16 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അപര്‍ണ റോയ് മാത്രമാണ് മികച്ച താരമായി കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. അണ്ടര്‍ 20 വിഭാഗത്തില്‍ നവീന്‍ (ഹരിയാന), അണ്ടര്‍ 18 ല്‍ ദിപേന്ദര്‍ ദബാസ് ( ഹരിയാന ), അണ്ടര്‍ 16 ല്‍ സത്യവാന്‍ (ഹരിയാന), അണ്ടര്‍ 14 ല്‍ ധന്‍വീര്‍ സിങ് (പഞ്ചാബ്) എന്നിവരാണ് മികച്ച താരങ്ങള്‍. പെണ്‍കുട്ടികളില്‍ അണ്ടര്‍ 20 ല്‍ എം ലോകനായകി (തമിഴ്‌നാട്), അണ്ടര്‍ 18 ല്‍ ജി നിത്യ (തെലങ്കാന), അണ്ടര്‍ 14 ല്‍ ഡി ഭാഗ്യലക്ഷ്മി (തെലങ്കാന) എന്നിവരും മികച്ചതാരങ്ങളായി.

അഭിമാനത്തിന്റെ
ഇരട്ട മെഡലുകള്‍


ഹൈജംപില്‍ സീനിയര്‍ റെക്കോര്‍ഡ് തിരുത്തി ജൂനിയര്‍ മീറ്റിലെ മിന്നുന്ന താരമായി മാറിയ തേജസ്വിന്‍ ശങ്കര്‍ ഇരട്ട സ്വര്‍ണ നേട്ടത്തിന് അവകാശിയായി. അണ്ടര്‍ 18 ട്രിപ്പിള്‍ ജംപില്‍ ഒന്നാമതെത്തിയായിരുന്നു തേജസ്വിന്‍ ശങ്കറിന്റെ രണ്ടാം സ്വര്‍ണം നേട്ടം.
15.21 മീറ്ററാണ് ചാടിയത്. അണ്ടര്‍ 16 ആണ്‍കുട്ടികളില്‍ 200 മീറ്ററില്‍ ഒന്നാമതെത്തിയ ബാദല്‍ ഷോകീനും ഇരട്ട സ്വര്‍ണത്തിന് ഉടമയായി. 100 മീറ്ററിലും ഈ ഡല്‍ഹിക്കാരന്‍ സ്വര്‍ണം സ്വന്തമാക്കിയിരുന്നു. ഇതേ വിഭാഗത്തില്‍ തന്നെ പെണ്‍കുട്ടികളില്‍ സ്വര്‍ണം ചൂടിയ തമിഴ്‌നാടിന്റെ ആര്‍ ഗിരിധരണിയും ഡബിള്‍ നേടി. അണ്ടര്‍ 18 വിഭാഗത്തില്‍ തമിഴ്‌നാടിന്റെ ബി നിതിന്‍ സ്പ്രിന്റ് ഡബിള്‍ നേട്ടം കൈവരിച്ചു. മുന്‍ ദേശീയ ദേശീയ ഹര്‍ഡില്‍സ് ചാംപ്യന്‍ എം.വി രാജശേഖറിന്റെ ശിഷ്യരാണ് ഗിരിധരണിയും നിതിനും. അണ്ടര്‍ 14 വിഭാഗത്തില്‍ ജംപിങ് പിറ്റിലെ രണ്ട് സ്വര്‍ണവും സ്വന്തമാക്കി തമിഴ്‌നാടിന്റെ ജെ കൊളീഷ്യ തമിഴ്‌നാടിന്റെ നാലാമത്തെ ഇരട്ട സ്വര്‍ണം നേടിയ സുവര്‍ണതാരമായി. അണ്ടര്‍ 16 പെണ്‍കുട്ടികളുടെ ത്രോയിനങ്ങളില്‍ പഞ്ചാബിന്റെ പരംജോത് കൗര്‍ സ്വര്‍ണം നേടി. അണ്ടര്‍ 20 പുരുഷന്മാരുടെ 10000 മീറ്ററില്‍ സ്വര്‍ണം നേടിയ ഗുജറാത്തിന്റെ ഗവിത് മുരളി കുമാര്‍ ദീര്‍ഘദൂര ട്രാക്കിലെ ചാംപ്യന്‍ താരമായി. 31:19.37 സെക്കന്‍ഡിലായിരുന്നു ഗവിതിന്റെ രണ്ടാം സ്വര്‍ണം. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ഹൈജമ്പിലും ഹെപ്റ്റാതലണിലും സ്വര്‍ണം നേടി ഡല്‍ഹിയുടെ വന്‍ഷികയും സ്വര്‍ണ ഡബിള്‍ തികച്ചു. ബംഗാളിന്റെ ലിലി ദാസ് (800,1500), ഹരിയാനയുടെ ശങ്കര്‍ (800, 1500) എന്നിവരും ഇരട്ടസ്വര്‍ണം നേടി.

ജംപില്‍ തിളങ്ങി സനല്‍
ജംപിങ് പിറ്റില്‍ അവസാന ദിനത്തില്‍ അണ്ടര്‍ 20 ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ കേരളം സ്വര്‍ണം നേടിയപ്പോള്‍ അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ഹൈജംപില്‍ വെള്ളിയിലൊതുങ്ങി. ട്രിപ്പിള്‍ ജമ്പില്‍ സനല്‍ സ്‌കറിയ കേരളത്തിനായി സ്വര്‍ണം നേടി. 15.43 മീറ്റര്‍ ദൂരം ചാടിയാണ് സ്വര്‍ണം നേടിയത്. പെണ്‍കുട്ടികളുടെ ഹൈജംപില്‍ ഒരേ ഉയരം കീഴടക്കിയിട്ടും നിര്‍ഭാഗ്യമാണ് കേരളത്തിന് തിരിച്ചടിയായത്. ഹൈജംപില്‍ 1.69 മീറ്റര്‍ ഉയരം കീഴടക്കി എം ജിഷ്‌നയാണ് കേരളത്തിന് വെള്ളി സമ്മാനിച്ചത്. ആദ്യ ചാട്ടം പിഴച്ചതാണ് തിരിച്ചടിയായത്. ആദ്യ ശ്രമത്തില്‍ തന്നെ 1.69 കീഴടക്കിയ ഡല്‍ഹിയുടെ വനിഷ്‌ക സേജ്‌വാളിന് സ്വര്‍ണം ലഭിച്ചു. ഹരിയാനയുടെ രേഖയ്ക്ക് വെങ്കലം കിട്ടി.

200 ന്റെ ട്രാക്കില്‍ കത്തിക്കയറിയ
തമിഴകം
ഹരിയാനയെയും കേരളത്തെയും 200ന്റെ ട്രാക്കില്‍ പിന്തള്ളി തമിഴ്‌നാടിന്റെ കുതിപ്പ്. അണ്ടര്‍ 16 ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ കേരളം സ്വര്‍ണം കൈവിട്ടു. 22.17 സെക്കന്‍ഡില്‍ ഫിനിഷ് ലൈന്‍ കടന്ന ഡല്‍ഹിയുടെ ബാദല്‍ ഷോക്കേ സ്വര്‍ണം നേടി. 22.56 സെക്കന്‍ഡില്‍ വെള്ളി നേടാനെ കേരളത്തിന്റെ അഭിനവിന് കഴിഞ്ഞുള്ളു. ഹരിയാനയുടെ അതുല്‍ വെങ്കലം നേടി.
സ്റ്റാര്‍ട്ടിങിലെ പിഴവാണ് പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ കേരളത്തിന് ഉറപ്പായ സ്വര്‍ണം നഷ്ടമാക്കിയത്. കേരളത്തിനായി ട്രാക്കില്‍ കുതിച്ച ഉഷ സ്‌കൂളിലെ സൂര്യമോള്‍ക്ക് സ്റ്റാര്‍ട്ടിങില്‍ കാര്യമായ വേഗത കൈവരിക്കാനായില്ല. സൂര്യമോളുടെ വേഗത്തെ പിന്നിലാക്കി തമിഴ്‌നാടിന്റെ ആര്‍ ഗിരിധര 25.34 സെക്കന്‍ഡില്‍ ഫിനീഷ് ലൈന്‍ കടന്ന് സ്വര്‍ണം നേടി. 25.69 സെക്കന്‍ഡിലായിരുന്നു സൂര്യമോളുടെ ഫിനിഷിങ്. 25.72 സെക്കന്‍ഡില്‍ ഓടിയെത്തിയ കര്‍ണാടകയുടെ തുസ്യാ മേഘനാണ് വെങ്കലം.
അണ്ടര്‍ 18 ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ കേരളത്തിന് വെങ്കലം ലഭിച്ചപ്പോള്‍ സ്വര്‍ണവും വെള്ളിയും തമിഴ്‌നാട്, ജാര്‍ഖണ്ഡ് താരങ്ങള്‍ പങ്കിട്ടു. തമിഴ്‌നാടിന്റെ ബി നിഥിന്‍ (21.69 സെക്കന്‍ഡ്) ആണ് സ്വര്‍ണം നേടിയത്. ജാര്‍ഖണ്ഡിന്റെ അമിത്കുമാര്‍ (21.78) വെള്ളി നേടിയപ്പോള്‍ 22.18 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അഖില്‍ ടി.വി വെങ്കലം നേടിയത്. അണ്ടര്‍ 20 ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ കേരളത്തിന് വെങ്കലം ലഭിച്ചു. മുഹമ്മദ് സാദത്ത് 25.73 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് വെങ്കലം നേടിയത്. 21.49 സെക്കന്‍ഡില്‍ ഓടിയെത്തി കര്‍ണാടകയുടെ മനീഷ് സ്വര്‍ണം നേടിയപ്പോള്‍ തമിഴ്‌നാടിന്റെ പി ആകാശ് (21.66) വെള്ളി നേടി. അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ തമിഴ്‌നാടിന്റെ വി രേവതി സ്വര്‍ണം നേടി. മീറ്റിലെ രേവതിയുടെ മൂന്നാം സ്വര്‍ണമായിരുന്നു ഇത്. 24.90 സെക്കന്‍ഡിലായിരുന്നു ഫിനിഷിങ്. ബംഗാളിന്റെ അന്വേഷ റോയി പ്രധാന്‍ (25.08) വെള്ളിയും തമിഴ്‌നാടിന്റെ തന്നെ എ ചന്ദ്രലേഖ (25.14) വെങ്കലവും നേടി.

800-ല്‍ നേട്ടവും
കോട്ടവും


800 ന്റെ ട്രാക്കില്‍ ഓരോ സ്വര്‍ണവും വെള്ളിയും വെങ്കലവും നേടി കേരളം. അണ്ടര്‍ 16 ആണ്‍കുട്ടികളില്‍ അഭിഷേക് മാത്യുവാണ് കേരളത്തെ പൊന്നണിയിച്ചത്. 1:56.32 സെക്കന്‍ഡിലായിരുന്നു ഫിനിഷിങ്. ഗുജറാത്തിന്റെ കശ്‌വീര്‍ വസാനിയെ ഫോട്ടോഫിനീഷിലൂടെ മറികടന്നായിരുന്നു നേട്ടം. പെണ്‍കുട്ടികളില്‍ 2:16.40 സെക്കന്‍ഡില്‍ ഫിനിഷ് ലൈന്‍ കടന്നാണ് ഉഷ സ്‌കൂളിന്റെ അതുല്യ ഉദയന്‍ വെള്ളി നേടിയത്. ഹരിയാനയുടെ പൂജ 2:15.66 സെക്കന്‍ഡില്‍ സ്വര്‍ണം നേടി. അണ്ടര്‍ 20 പെണ്‍കുട്ടികളില്‍ 2:11.46 സെക്കന്‍ഡില്‍ ഫിനിഷ് ലൈന്‍ കന്നായിരുന്നു സി ബബിതയുടെ വെങ്കല നേട്ടം. പശ്ചിമ ബംഗാളിന്റെ ലിലി ദാസ് 2:10.01 സെക്കന്‍ഡില്‍ സ്വര്‍ണം നേടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 minutes ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  4 minutes ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  38 minutes ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  an hour ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  an hour ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  2 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  2 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  3 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  4 hours ago