കമുകില്‍നിന്നു ടൈല്‍, അടയ്ക്കാതൊണ്ട് കൊണ്ട് കിടക്ക
കല്‍പ്പറ്റ: കമുകില്‍ നിന്ന് ടൈല്‍ നിര്‍മിക്കുന്ന സാങ്കേതിക വിദ്യയുമായി പത്തുവയസുകാരന്‍. വയനാട് മുട്ടില്‍ ഡബ്ല്യൂ.എം.ഒ ഇംഗ്ലിഷ് അക്കാദമിയിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ദിദുല്‍ എല്‍ദോയുടേതാണ് വ്യാവസായിക വികസനത്തിന് മുതല്‍ക്കൂട്ടാകാവുന്ന സാങ്കേതിക വിദ്യ. അടയ്ക്കാത്തൊണ്ട്, കിടക്ക, കുഷ്യന്‍ നിര്‍മാണത്തിന് ഉപയോഗപ്പെടുത്തുന്ന വിദ്യയും ഈ ബാലന്‍ വികസിപ്പിച്ചിട്ടുണ്ട്.
ബോറിക് ആസിഡ്, ബോറാമിന്‍, വെള്ളം എന്നിവ നിശ്ചിത അനുപാതത്തില്‍ കലര്‍ത്തി തയാറാക്കുന്ന ദ്രാവകത്തില്‍ പുഴുങ്ങി അണുവിമുക്തമാക്കുന്ന കമുകുതടി പീലിംഗിനുശേഷം ഹൈഡ്രോളിക് പ്രസിന്റെ സഹായത്തോടെ ടൈലാക്കുന്ന വിദ്യയാണ് ദിദുല്‍ കണ്ടെത്തിയത്. ശാസ്ത്ര വിഷയങ്ങളില്‍ തല്‍പരനായ ദിദുല്‍ കേടായ കുമുകുതടികളില്‍ നടത്തിയ പരീക്ഷണങ്ങളാണ് ടൈല്‍ നിര്‍മാണത്തിലേക്ക് നയിച്ചത്.
കോഴിക്കാട് നല്ലളം പ്ലാന്റില്‍ ബാംബു കോര്‍പറേഷന്‍ മുള ഉപയോഗിച്ചു നടത്തുന്ന ടൈല്‍ നിര്‍മാണം മാതൃകയാക്കിയായിരുന്നു കമുകുതടിയില്‍ ദിദുലിന്റെ പരീക്ഷണങ്ങള്‍. സാധാരണ വലിപ്പമുള്ള കമുകുതടിയില്‍ നിന്ന് 2.2 അടി നീളവും അത്രതന്നെ വീതിയുമുള്ള ആറ് ടൈലുകള്‍ നിര്‍മിക്കാനാകുമെന്നാണ് ദിദുല്‍ തെളിയിച്ചത്.
അടയ്ക്കാത്തൊണ്ടില്‍ നിന്ന് നാരുകള്‍ വേര്‍തിരിച്ച് കിടക്കയും കുഷ്യനും നിര്‍മിക്കുന്നതാണ് മറ്റൊരു വിദ്യ. വെള്ളത്തില്‍ അഴുകിയ ശേഷം ഉണക്കിയെടുക്കുന്ന അടയ്ക്കാത്തൊണ്ടില്‍നിന്നു വേര്‍തിരിക്കുന്ന നാരുകള്‍ ബ്ലീച്ചിംഗ് പൗഡറും സള്‍ഫോണിക് ആസിഡും ഉപയോഗിച്ച് കഴുകി ഉണക്കുന്നതോടെയാണ് കിടക്ക, കുഷ്യന്‍ നിര്‍മാണത്തിനുളള പരുവത്തിലാകുന്നത്.
ഇതര നാരുകളെ അപേക്ഷിച്ച് ബലവും ഈടും ഉള്ളതാണ് അടയ്ക്കാത്തൊണ്ടില്‍ നിന്ന് ലഭിക്കുന്ന നാര്. കമുകില്‍നിന്നു കിട്ടുന്ന അടയ്ക്ക, പാള, ഇല എന്നിവ പാന്‍മസാലകള്‍, പെയിന്റ്, പാത്രങ്ങള്‍, ചൂല്‍ എന്നിവയുടെ നിര്‍മാണത്തിനു ഉപയോഗപ്പെടുത്തുന്നുണ്ട്. ഉപേക്ഷിക്കുന്ന അടയ്ക്കാത്തൊണ്ടും കമുകും ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഉതകുമെന്നാണ് ദിദുലിന്റെ പക്ഷം.
മീനങ്ങാടി പൂവത്തിങ്കല്‍ എല്‍ദോ-ദിവ്യ ദമ്പതികളുടെ മൂത്ത മകനാണ് ദിദുല്‍. മാതാപിതാക്കളുടെയും അധ്യാപകരുടെയും പ്രോത്സാഹനമാണ് ശാസ്ത്ര പരീക്ഷണങ്ങള്‍ക്ക് പ്രചോദനമാകുന്നതെന്ന് ദിദുല്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."