കണ്ണൂർ സർവകലാശാലാ അറിയിപ്പുകള്‍
രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ കന്നഡ
പരീക്ഷാഫലം
രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ കന്നഡ (റഗുലര്‍സപ്ലിമെന്ററി), ജനുവരി 2016 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാലാ വെബ്‌സൈറ്റില്‍.
അപേക്ഷാ തിയതി നീട്ടി
ബി.എഡ്, ബി.ടെക് പരീക്ഷകള്‍ക്കു പിഴകൂടാതെ താഴെ പറയുന്ന തിയതികള്‍ വരെ അപേക്ഷിക്കാം. 1. മൂന്നാം സെമസ്റ്റര്‍ ബി.എഡ്-നവംബര്‍ 16, 2. ഒന്നാം സെമസ്റ്റര്‍ ബി.എഡ്- നവംബര്‍ 18, 3. അഞ്ചാംസെമസ്റ്റര്‍ ബി.ടെക്- നവംബര്‍ 18. ഈ തിയതികള്‍ക്കു ശേഷം പിഴയോടുകൂടി അപേക്ഷിക്കാന്‍ അവസരം ഉണ്ടാകില്ല.
പി.എച്ച്.ഡി പ്രവേശന ഫലം
സര്‍വകലാശാലയില്‍ 2016-17 വര്‍ഷത്തെ പി.എച്ച്.ഡി പ്രവേശനത്തിന് ഒക്‌ടോബര്‍ 16ന് നടത്തിയ പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ആയത് സര്‍വകലാശാലാ വെബ്‌സൈറ്റില്‍. പരീക്ഷയില്‍ യോഗ്യത നേടിയവരും പ്രവേശനപരീക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരും അതത് വിഷയത്തിലുള്ള ഗൈഡില്‍നിന്നു സമ്മതപത്രവും സര്‍ട്ടിഫിക്കറ്റുകളും സഹിതം പരിശോധനയ്ക്കായി 2016 നവംബര്‍ 16നും 22നും ഇടയില്‍ (രാവിലെ 10 മുതല്‍ വൈകുന്നേരം നാലുവരെ) സര്‍വകലാശാലയുടെ താവക്കര കാംപസില്‍ ഹാജരാകണം. പ്രമാണ പരിശോധന കഴിഞ്ഞ് കോഴ്‌സ് വര്‍ക്കിനു യോഗ്യത നേടിയവര്‍ കോഴ്‌സ് വര്‍ക്ക് ഫീസ് 5000 അന്നുമുതല്‍ അഞ്ചു ദിവസത്തിനകം ഫിനാന്‍സ് ഓഫിസറുടെ പേരില്‍ ചലാന്‍ അടച്ച് ഒറിജിനല്‍ രസീത് സര്‍വകലാശാലയിലും പകര്‍പ്പ് കോഴ്‌സ് വര്‍ക്ക് സെന്ററിലും സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."