റിസര്‍വ് ബാങ്കില്‍ 610 അസിസ്റ്റന്റ് ഒഴിവ്
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 'അസിസ്റ്റന്റ്' തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. 610 ഒഴിവുകളുണ്ട്. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് ഒഴിവുകളുള്ളത്. അഹ്മദാബാദ് (30), ബംഗളൂരു (35), ഭോപാല്‍ (40), ഭുവനേശ്വര്‍ (20), ചണ്ഡിഗഢ് (38), ചെന്നൈ (25), ഗുവാഹതി (27), ഹൈദരാബാദ് (31), ജയ്പുര്‍ (20), ജമ്മു (10), കാണ്‍പുര്‍ ആന്‍ഡ് ലഖ്‌നൗ (52), കൊല്‍ക്കത്ത (35), മുംബൈ (150), നാഗ്പുര്‍ (20), ന്യൂഡല്‍ഹി (25), പട്‌ന (22), തിരുവനന്തപുരം ആന്‍ഡ് കൊച്ചി (30) എന്നിങ്ങനെയാണ് ഒഴിവുകള്‍.
യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദം. വേഡ് പ്രോസസിങ് അറിഞ്ഞിരിക്കണം. ജനറല്‍, ഒ.ബി.സി വിഭാഗത്തിലുള്ളവര്‍ക്ക് 50 ശതമാനം മാര്‍ക്ക് വേണം. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് പാസ്മാര്‍ക്ക് മതി.
അപേക്ഷാ ഫീസ്: ജനറല്‍, ഒ.ബി.സി വിഭാഗത്തിന് 450 രൂപ, എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ക്ക് 50 രൂപ. ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വഴിയോ ഫീസ് അടയ്ക്കാം.
പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ക്ക് ശേഷം നടക്കുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാകും നിയമനം. ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് www.rbi.org.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പ്രിലിമിനറി പരീക്ഷ (ഓണ്‍ലൈന്‍) ഡിസംബര്‍ 23, 24 തിയതികളിലും മെയിന്‍ പരീക്ഷ (ഓണ്‍ലൈന്‍) 2017 ജനുവരിയിലും നടക്കും. അപേക്ഷിക്കാവുന്ന അവസാന തിയതി: നവംബര്‍ 28.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."