ബി.എസ്.എന്‍.എല്ലില്‍ ജെ.ടി.ഒ; 2,510 ഒഴിവുകള്‍
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബി.എസ്.എന്‍.എല്ലില്‍ (ഭാരത് സര്‍ക്കാര്‍ നിഗം ലിമിറ്റഡ്) ജൂനിയര്‍ ടെലികോം ഓഫിസര്‍ (ജെ.ടി.ഒ) തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 2,510 ഒഴിവുകളാണുള്ളത്. 2017 ജനുവരി ഒന്നു മുതലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 2017ല്‍ നടക്കുന്ന ഗേറ്റ് പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുക്കുക.
വിദ്യാഭ്യാസ യോഗ്യത: ടെലികോംഇലക്ട്രോണിക്സ്, റേഡിയോ, കംപ്യൂട്ടര്‍, ഇലക്ട്രിക്കല്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഇന്സ്ട്രുമെന്റെഷന് എന്‍ജിനിയറിങ് ബി.ഇ, ബി.ടെക് അല്ലെങ്കില്‍ എം.എസ്.സി (ഇലക്ട്രോണിക്), എം.എസ്.സി (കംപ്യൂട്ടര്‍ സയന്‍സ്).
ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ശമ്പളം: 16,400, 40,500. കൂടാതെ ഡി.എ, എച്ച്.ആര്.എയും മറ്റ് അലവന്‍സുകളും ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ 2016 ഡിസംബര്‍ ഒന്നു മുതല്‍ ബി.എസ്.എന്‍.എല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റായwww.externalexam.bsnl.co.in ല്‍ ലഭിക്കും.അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: 2017 ജനുവരി 31.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."