നോയിഡ മെട്രോ റെയില്‍ കോര്‍പറേഷനില്‍ ഒഴിവുകള്‍
ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെ അനുബന്ധ സ്ഥാപനമായ നോയിഡ മെട്രോ റെയില്‍ കോര്പറേഷന് 745 തസ്തികകളില്‍ നിയമനം നടത്തുന്നു.
സ്റ്റേഷന് കണ്ട്രോളര് ട്രെയിന്‍ ഓപറേറ്റര്‍ (194), കസ്റ്റമര്‍ റിലേഷന്‍സ് അസിസ്റ്റന്റ് (65), ജൂനിയര്‍ എന്‍ജിനിയര്‍ ഇലക്ട്രോണിക്സ് (63), ജൂനിയര്‍ എന്‍ജിനിയര്‍ മെക്കാനികല്‍ (18), ജൂനിയര്‍ എന്‍ജിനിയര്‍ സിവില്‍ (20), അക്കൗണ്ട് അസിസ്റ്റന്റ് (08), ഓഫിസ് അസിസ്റ്റന്റ് (06), സ്റ്റെനോഗ്രാഫര്‍ (01), മെയിന്റയ്നര്‍ (311) എന്നിങ്ങനെയാണ് ഒഴിവുകള്‍.
അപേക്ഷ ഫീസ്: ജനറല്‍ ഒ.ബി.സി വിഭാഗത്തിലുള്ളവര്‍ക്ക് 400 രൂപ. എസ്.സി, എസ്.ടി ഭിന്നശേഷി വിഭാഗത്തിന് 150 രൂപ. ഡി.എം.ആര്.സി വെബ്സൈറ്റില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യുന്ന ചെലാന്‍വഴി ഫീസ് അടയ്ക്കണം.
പ്രായപരിധി: മെയ്ന്റയ്നര് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 18നും 25നുമിടയിലായിരിക്കണം പ്രായം. മറ്റു തസ്തികയിലേക്ക് അപേക്ഷിക്കാന്‍ 18നും 28നും മധ്യേ.
അപേക്ഷിക്കേണ്ട വിധം:
www.delhimterorail.com എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. യോഗ്യത, ശമ്പളം തുടങ്ങി വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷിക്കാവുന്ന അവസാന തിയതി: ഡിസംബര്‍ 15.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."