HOME
DETAILS
MAL
ഇ അഹമ്മദ് എം.പി ആശുപത്രി വിട്ടു
backup
November 15 2016 | 03:11 AM
ജിദ്ദ: ദേഹാസ്വാസ്ഥ്യത്തെത്തുര്ന്ന് ജിദ്ദയില്‍ കിങ് ഫഹദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് ദേശീയാധ്യക്ഷന്‍ ഇ. അഹമ്മദ് എം.പിയെ ആശുപത്രിയില്‍ നിന്നും ഡിസ്ച്ചാര്‍ജ് ചെയ്തു.
ഉംറ കര്‍മത്തിന് ശേഷം മടങ്ങുന്നതിനിടെ വിമാനത്താവളത്തില്‍ വച്ച് ഇക്കഴിഞ്ഞ് വെള്ളിയാഴ്ചയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇ. അഹമ്മദിനെ എയര്‍പോര്‍ട്ടിലെ ക്ലിനിക്കില്‍ പരിശോധിക്കുകയും അവിടെ നിന്ന് ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഇ അഹമ്മദിന്റെ ആരോഗ്യസ്ഥിതി ഇപ്പോള്‍ തൃപ്തികരമാണെന്നും ഉടനെ നാട്ടിലേക്ക് മടങ്ങുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."