മക്ക ഹൂതി മിസൈല്‍ ആക്രമണം; ഒ.ഐ.സി അടിയന്തിരമായി വീണ്ടും യോഗം ചേരുന്നു
റിയാദ്: യമനിലെ ഹൂതി വിഭാഗം വിശുദ്ധ മക്കയെ ലക്ഷ്യമാക്കി വിക്ഷേപിച്ച മിസൈലാക്രമണത്തിനെതിരേ കൂടുതല്‍ നടപടികള്‍ ആലോചിക്കുന്നതിന് ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോര്പറേഷന് (ഒ.ഐ.സി) മക്കയില്‍ വീണ്ടും അടിയന്തിര യോഗം വിളിച്ചു ചേര്‍ക്കുന്നു. ഒ.ഐ.സി അംഗ രാജ്യങ്ങളിലെ വിദേശ കാര്യമന്ത്രിമാരാണ് വ്യാഴാഴ്ച മക്കയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നത്.
വിശുദ്ധ നഗരിക്കെതിരേ ഹൂതികള്‍ തൊടുത്തുവിട്ട ഭീകരമായ സ്ഥിതി വിശേഷം യോഗത്തില്‍ ചര്‍ച്ചയാവും. ഹൂതികളെയും അവരെ പിന്തുണക്കുന്ന ഇറാനെതിരെയും ശക്തമായ നിലപാടുകളാണ് ഒ.ഐ.സിക്കുള്ളത്. കൂടുതല്‍ ശക്തമായ നടപടികള്‍ ആലോചിക്കന്നതിനാണ് വീണ്ടും യോഗം ചേരുന്നത്. ഒക്ടോബര്‍ 27 ന് നടന്ന മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് ഒ.ഐ.സി നവംബര്‍ അഞ്ചിന് അടിയന്തിര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. എക്സിക്യുട്ടീവ് അംഗങ്ങളുടെ യോഗമാണ് അന്ന് ജിദ്ദയില്‍ നടന്നത്. സഊദിക്ക് ഒ.ഐ.സി ശക്തമായ പിന്തുണയാണ് പ്രഖ്യാപിച്ചത്. ഹൂതികള്‍ തൊടുത്തുവിട്ട മിസൈല്‍ മക്കക്ക് 65 കിലോമീറ്റര്‍ പരിധിയില്‍ വച്ച് സഊദി സൈന്യം തകര്‍ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."