HOME
DETAILS
MAL
സക്കീര്‍ ഹുസൈന് കീഴടങ്ങണമെന്ന് കോടിയേരി ബാലകൃഷ്ണന്
backup
November 15 2016 | 05:11 AM
തിരുവനന്തപുരം: കൊച്ചിയിലെ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒന്നാം പ്രതിയായ സക്കീര്‍ ഹുസൈന് കീഴടങ്ങണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളയിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങാന്‍ ഹൈക്കോടതി സക്കീറിനു നിര്‍ദേശം നല്‍കിയിരുന്നു. ആരോപണവിധേയര്‍ നിയമത്തിനു മുമ്പില്‍ ഹാജരാകണമെന്ന് കോടിയേരി പറഞ്ഞു. സക്കീര്‍ ആരോപണവിധേയനാണ്. അതിനാല്‍ നിയമത്തിനു മുമ്പില്‍ കീഴടങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.
സക്കീര്‍ എങ്ങനെ പാര്‍ട്ടി ഓഫിസില്‍ എത്തിയ കാര്യവും അന്വേഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരായ ശേഷം മജിസ്ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."