കോഴി മാലിന്യവുമായി ലോറി ഉപേക്ഷിച്ച നിലയില്‍
പനമരം: കോഴി വെയ്സ്റ്റ് കയറ്റി വന്ന ലോറി റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. പനമരം പാലം അപ്രോച്ച് റോഡിലെ കീഞ്ഞീ കടവ് റോഡ് ജങ്ഷനിലാണ് ലോറി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ചെറിയ ചാക്കുകളില്‍ കെട്ടിയ നിലയിലാണ് വേയ്സ്റ്റുള്ളത്. ഉച്ചയോടെ പരിസരത്ത് ദുര്‍ഗന്ധം പടര്‍ന്നതോടെയാണ് പരിസരത്തുള്ളവര്‍ അന്വേഷണം നടത്തിയത്.
ഇതോടെ ലോറിയില്‍ നിന്നാണ് ദുര്‍ഗന്ധം വരുന്നതെന്നതെന്ന് മനസ്സിലാകുകയും പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ലോറിയിലാണ് കോഴിമാലിന്യം എത്തിച്ചിരിക്കുന്നത്. ഇതിനിടെ മഴയെത്തിയത് ദുര്‍ഗന്ധം ഇരട്ടിയാക്കി. കൂടാതെ ചാക്കുകളില്‍ നിന്ന് മാലിന്യം പുറത്തേക്ക് ഒഴുകാനും തുടങ്ങി. തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതരെത്തി ബ്ലീച്ചിങ് പൗഡര്‍ വിതറിയതോടെയാണ് ദുര്‍ഗന്ധത്തിന് അല്‍പം ശമനമായത്. മാലിന്യത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
അതേ സമയം ലോറിയില്‍ നിന്ന് ലഭിച്ച ഫോണ്‍ നമ്പറിലേക്ക് ബന്ധപ്പെട്ടെങ്കിലും വാഹനം കൈമാറ്റം ചെയ്തിട്ട് മാസങ്ങളായെന്ന വിവരമാണ് ലഭിച്ചത്. ഉടമകളെ ലഭിക്കാതായതോടെ വാഹനം പൊലിസ് കസ്റ്റഡിയിലെടുക്കണമെന്നാവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ഇത്തരത്തില്‍ നെല്ലിയമ്പം റോഡില്‍ ചെറിയ ചാക്കുകളില്‍ കോഴി മാലിന്യം റോഡരികില്‍ തള്ളിയിരുന്നു. ഉത്തരവാദപ്പെട്ടപ്പെട്ടവര്‍ സ്ഥലത്തെത്താതായതോടെ പൊലിസും ആരോഗ്യ വകുപ്പ് അധികൃതരും നാട്ടുകാരും വാഹനത്തിന് കാവല്‍ നില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."