ശരീഅത്ത് സംരക്ഷണ റാലി; ജില്ലയില്‍ ഒരുക്കങ്ങള്‍ സജീവം
കല്‍പ്പറ്റ: 22ന് സമസ്ത ജില്ലാ കോഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റയില്‍ നടക്കുന്ന ശരീഅത്ത് സംരക്ഷണ റാലിയും സമ്മേളനവും വിജയമാക്കുന്നതിന് സമസ്ത താലൂക്ക് കമ്മിറ്റികള്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ റെയ്ഞ്ച് കമ്മിറ്റികള്‍, എസ്.എം.എഫ് മേഖല കമ്മിറ്റികള്‍, എസ്.വൈ.എസ് ശാഖാ കമ്മിറ്റികള്‍, എസ്.കെ.എസ്.എസ്.എഫ് മേഖല, ക്ലസ്റ്റര്‍, ശാഖാ കമ്മിറ്റികള്‍ എന്നിവകളുടെ നേതൃത്വത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു.
എം.എം ഇമ്പിച്ചിക്കോയ മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ യോഗം പരിപാടി വിജയിപ്പിക്കാന്‍ റെയ്ഞ്ച് ഭാരവാഹികളോട് അഭ്യര്‍ഥിച്ചു. സൈനുല്‍ ആബിദീന്‍ ദാരിമി, ശാഹിദ് ഫൈസി, ഷഫീഖ് ഫൈസി, എം.സി ഉമര്‍ മൗലവി, കെ.സി അബ്ദുല്ല മൗലവി, ശിഹാബുദ്ദീന് വാഫി സംസാരിച്ചു. എ അഷ്റഫ് ഫൈസി സ്വാഗതവും എം.കെ ഇബ്റാഹീം മൗലവി നന്ദിയും പറഞ്ഞു. മാനന്തവാടി താലൂക്ക് ജംഇയ്യത്തുല്‍ ഉലമ യോഗം പരിപാടി വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്തു. ഇബ്റാഹീം ഫൈസി വാളാട് അധ്യക്ഷനായി. എം.എ ഇസ്മായില്‍ ദാരിമി, അബ്ദുല്‍ മജീദ് ദാരിമി, ഉമര്‍ ദാരിമി, നിസാര്‍ ദാരിമി, അഷ്റഫ് ഫൈസി, അസ്ലം ഫൈസി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."