HOME
DETAILS
MAL
മോദി ഇന്ത്യയിലെ ജനങ്ങളുടെ അന്തകന്‍: കെ സുരേന്ദ്രന്
backup
November 15 2016 | 06:11 AM
കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെ ജനങ്ങളുടെ അന്തകനായി മാറിയിരിക്കുകയാണെന്നു ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്. ആയിരം രൂപയുടേയും അഞ്ഞൂറു രൂപയുടേയും കറന്‍സികള്‍ മുന്നൊരുക്കമില്ലാതെ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ തുടര്‍ന്നു ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിനു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി നേതൃത്വത്തില്‍ കണ്ണൂര്‍ എസ്.ബി.ഐക്കു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ നില തുടര്‍ന്നാല്‍ ജനങ്ങള്‍ പട്ടിണികിടന്ന് മരിക്കേണ്ടി വരുമെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."