ഇ.പി രാജഗോപാലനെ സാഹിത്യ അക്കാദമി അംഗമായി നിയമിച്ചു
കാസര്‍കോട്: പ്രശസ്ത നിരൂപകനും നാടക രചയിതാവും പ്രഭാഷകനുമായ ഇ.പി രാജഗോപാലനെ സാഹിത്യ അക്കാദമി അംഗമായി നിയമിച്ചു. കക്കാട് ഗവ. ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററായ ഇദ്ദേഹം പുഗോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റാണ്. ഏറേക്കാലത്തിനു ശേഷമാണ് ജില്ലയില്‍ നിന്ന് അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
കാസര്‍കോട് ജില്ലയിലെ ഉദിനൂര്‍ എന്ന സ്ഥലത്തു ജനിച്ചു. പയ്യന്നൂര്‍ കോളജില്‍ നിന്ന് ആംഗലസാഹിത്യത്തില്‍ ബിരുദം നേടിയിട്ടുണ്ട്. മാണിയാട്ട് സ്വദേശിയായ ഇദ്ദേഹം നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. കവിതയുടെ ഗ്രാമങ്ങള്‍ എന്ന കൃതിക്ക് 2006 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മലയാള നിരൂപണത്തില്‍ ആധുനികതയുടെ കാലത്തിനു ശേഷം കടന്നുവന്ന മാര്‍ക്‌സിസ്റ്റ് നിരൂപണസമ്പ്രദായത്തിന്റെ പ്രമുഖനായ പ്രയോക്താവാണ് ഇദ്ദേഹം. നവമാര്‍ക്‌സിസ്റ്റ് ചിന്തയുടെ സ്വാധീനം പ്രകടമാക്കിയ ആദ്യകാലനിരൂപണങ്ങള്‍ ഇദ്ദേഹത്തെ ശ്രദ്ധേയനാക്കി. എന്‍. ശശിധരനുമായി ചേര്‍ന്ന് വിദ്വാന്‍ പി. കേളു നായരുടെ ജീവിതം 'കേളു' എന്ന പേരില്‍ നാടകമാക്കിയിട്ടുണ്ട്.
സമര സമിതി യോഗം 19 ന്
കാസര്‍കോട്: സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനു തറക്കല്ലിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും പണി പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് സമര പരിപാടികള്‍ ആലോചിക്കാനുള്ള സമര സമിതിയുടെ യോഗം 19 നു വൈകുന്നേരം മൂന്നിനു ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളജ് പരിസരത്തു ചേരും. ചികിത്സ കിട്ടാതെ വീട്ടമ്മയായ എന്‍ഡോസള്‍ഫാന്‍ രോഗിയും ബാധിതരുടെ പിതാവും ആത്മഹത്യ ചെയ്ത സാഹചര്യത്തില്‍ രോഗികള്‍ക്ക് ചികിത്സ സൗകര്യമുണ്ടാക്കാന്‍ കോളജിന്റെ പണി പൂര്‍ത്തീകരിക്കണമെന്ന് സമര സമിതി ആവശ്യപ്പെടുന്നു. യോഗത്തില്‍ മുഴുവന്‍ നാട്ടുകാരും പങ്കെടുക്കണമെന്നു സമര സമിതി ഭാരവാഹികളായ മാഹിന്‍ , എ.കെ അഹമ്മദ് ഷെരീഫ്, കെ. ശ്യാം പ്രസാദ്, പ്രൊഫ. ശ്രീനാഥ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."