അര്‍ഹരായവര്‍ക്ക് രണ്ട് വര്‍ഷത്തിനകം ഭൂമി പതിച്ചുനല്‍കും: മന്ത്രി ഇ. ചന്ദ്രശേഖരന്‍
കാസര്‍കോട്: ജില്ലയിലെ അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും രണ്ടു വര്‍ഷത്തിനകം ഭൂമി പതിച്ചു നല്‍കുന്നതിന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയിലെ ഭൂമി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ റവന്യൂ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ഭൂവിതരണത്തില്‍ നടപടിക്രമമനുസരിച്ച് നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ടാകണം ഭൂമി പതിച്ചുനല്‍കേണ്ടത്. ജില്ലയില്‍ ഭൂമി സംബന്ധമായി ലഭിച്ച 8000 അപേക്ഷകളില്‍ 1944 പേര്‍ മാത്രമാണ് അര്‍ഹരുടെ പട്ടികയില്‍പെട്ടിട്ടുള്ളത്. മറ്റുള്ളവര്‍ എങ്ങനെ അനര്‍ഹരായി എന്ന് അറിയിക്കണം. അര്‍ഹരായ കൈവശക്കാര്‍ക്ക് ഭൂമി പതിച്ചു നല്‍കണം. താഴെ തട്ടിലുള്ളവരുടെ അപേക്ഷയാണ് ആദ്യം പരിഗണിക്കേണ്ടത്. പട്ടികജാതി പട്ടികവര്‍ഗ കോളനികളില്‍ ഭൂരേഖയില്ലാത്ത ആരും ഇനി ഉണ്ടാകാന്‍ പാടില്ല. ഇതിനായി സബ്കലക്ടറെ ചുമതലപ്പെടുത്തി.
യോഗത്തില്‍ എം.എല്‍.എ മാരായ പി.ബി അബ്ദുല്‍ റസാഖ്, എന്‍.എ നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍, എം. രാജഗോപാലന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന്‍, എ.ടി ജയിംസ്, പത്മകുമാര്‍, ജില്ലാകലക്ടര്‍ കെ. ജീവന്‍ബാബു, സബ്കലക്ടര്‍ മൃണ്‍മയി ജോഷി, എ.ഡിഎം കെ. അംബുജാക്ഷന്‍, സുകുമാരന്‍, പി.വി നാരായണന്‍, തഹസില്‍ദാര്‍മാര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."