സമസ്ത ശരീഅത്ത് സംരക്ഷണ റാലി; പ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തി
പാലക്കാട്: 2016 ഡിസംബര്‍ മൂന്നിന് ശനിയാഴ്ച പാലക്കാട് സമസ്ത ജില്ലാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ശരീഅത്ത് സംരക്ഷണ റാലിയുടെ പ്രഖ്യാപന കണ്‍വന്‍ഷനും സ്വാഗതസംഘ രൂപീകരണവും പാലക്കാട് കോഴിക്കാരത്തെരുവ് നൂറുല്‍ ഇസ്‌ലാം ഹനഫി മദ്‌റസ ഹാളില്‍ നടന്നു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റ് അല്‍ഹാജ് സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ്. സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് പി.കെ. ഇമ്പിച്ചിക്കോയ തങ്ങള്‍ പഴയലക്കിടി അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് ഹബീബ് ഫൈസി കോട്ടോപ്പാടം മുഖ്യപ്രഭാഷണം നടത്തി.
റാലിയുടെ ഭാഗമായി 22ാം തിയ്യതി ചൊവ്വാഴ്ച ഒറ്റപ്പാലം ദാറുല്‍ ഖൈറാത്തില്‍ ജില്ലാ ഖതീബ് സംഗമം 25ന് വെള്ളിയാഴ്ച പള്ളികളില്‍ പ്രഭാഷണം, 30ാം തിയ്യതി ബുധനാഴ്ച ജില്ലയിലെ 40 റൈഞ്ചുകളിലും വാഹന പ്രചരണ ജാഥകള്‍, ഡിസംബര്‍ രണ്ട് വെള്ളി ലഘുലേഖ വിതരണം എന്നിവ നടക്കും. സ്വാഗതസംഘം മുഖ്യരക്ഷാധികാരിയായി ശൈഖുന കുമരംപുത്തൂര്‍ എ.പി. മുഹമ്മദ് മുസ്‌ലിയാര്‍.
രക്ഷാധികാരികള്‍: സയ്യിദ് കെ.പി.സി. തങ്ങള്‍ വല്ലപ്പുഴ, നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, സി.എ.എം.എ. കരീം സാഹിബ്, ഷാഫി പറമ്പില്‍ എം.എല്‍.എ, സ്വാഗതസംഘം ചെയര്‍മാനായി സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, വര്‍ക്കിങ് ചെയര്‍മാന്‍ സയ്യിദ് പി.കെ. ഇമ്പിച്ചിക്കോയതങ്ങള്‍ പഴയലക്കിടി, ജനറല്‍ കണ്‍വീനര്‍ ഇ. അലവി ഫൈസി കുളപ്പറമ്പ്, വര്‍ക്കിങ് കണ്‍വീനര്‍മാര്‍, സി. മുഹമ്മദലി ഫൈസി കോട്ടോപ്പാടം, ടി.കെ. മുഹമ്മദ്കുട്ടി ഫൈസി പട്ടാമ്പി, ട്രഷറര്‍ കമറുദ്ദീന്‍ ഹാജി മഞ്ഞക്കുളം, പ്രചരണസമിതി ചെയര്‍മാന്‍ ടി.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പാലക്കോട്, കണ്‍വീനര്‍ ഇ.വി. ഖാജ ദാരിമി തൂത, ഫൈനാന്‍സ് ചെയര്‍മാന്‍ സൈനുദ്ധീന്‍ മന്നാനി ജന്നത്തുല്‍ ഉലൂം, കണ്‍വീനര്‍ പി.ടി. ഹംസ ഫൈസി പാലക്കാട്, വളണ്ടിയര്‍ സൈഫുദ്ദീന്‍ ഉലൂമി ചെയര്‍മാന്‍, താജുദ്ദീന്‍ സിദ്ധീഖ് കണ്‍വീനര്‍, സ്റ്റേജ്, ഡെക്കറേഷന്‍, സൗണ്ട് ആന്‍ഡ് ലൈറ്റ് ടി.പി. സക്കരിയ്യ മഞ്ഞക്കുളം ചെയര്‍മാന്‍, അയ്യൂബ് കള്ളിക്കാട് കണ്‍വീനര്‍, സി. മുഹമ്മദലി ഫൈസി കോട്ടോപ്പാടം, ടി.കെ. മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി, എം.എം. ഹമീദ് സാഹിബ് പാലക്കാട്, കെ.സി. അബൂബക്കര്‍ ദാരിമി കച്ചേരിപ്പറമ്പ്, സാദ ഹാജി കല്ലടിക്കോട്, കെ.പി.എ. സമദ് മാസ്റ്റര്‍ പൈലിക്കുളം, അലിയാര്‍ ഹാജി കോഴിക്കാര തെരുവ്, അന്‍വര്‍ സ്വാദിഖ് ഫൈസി, ടി.ടി. ഉസ്മാന്‍ ഫൈസി, സുലൈമാന്‍ ദാരിമി കോണിക്കഴി, ടി.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, പി.എം. യൂസുഫ് പത്തിരിപ്പാല, റഹീം ഫൈസി, യു. അലി അല്‍ ഹസനി സംസാരിച്ചു.
ഇ. അലവി ഫൈസി കുളപ്പറമ്പ് സ്വാഗതവും കാജദാരിമി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."