HOME
DETAILS
MAL
50, 20 രൂപ നോട്ടുകള്‍ എ.ടി.എമ്മുകളില്‍ ലഭ്യമാകുമെന്ന് എസ്.ബി.ഐ
backup
November 15 2016 | 06:11 AM
ന്യൂഡല്‍ഹി: 500,1000 നോട്ടുകള്‍ അസാധുവാക്കിയതിനെത്തുടര്‍ന്ന് ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടിനു താത്കാലിക പരിഹാരമായി രാജ്യത്തെ എടിഎമ്മുകള്‍ വഴി 50,20 രൂപ നോട്ടുകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എസ്.ബി.ഐ ചെയര്‍പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യ.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പകുതിയിലധികം ബാങ്കുകളിലും തിരക്കു കുറഞ്ഞതായും അവര്‍ പറഞ്ഞു. പുതിയ നോട്ടുകള്‍ എത്താന്‍ കാലതാമസമെടുക്കും എന്നുള്ളതിനാലാണ് ഈ നടപടി.
എന്നാല്‍ എ.ടി.എമ്മുകളില്‍ പ്രതീക്ഷിക്കുന്നതിലും വേഗത്തിലാണ് പണം തീരുന്നത്. നവംബര്‍ അവസാനത്തോടുകൂടി മാത്രമേ ഈപ്രശ്നങ്ങള്‍ക്ക് പരിഹാരമാകൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."