പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ വന്ന പൊലിസിനെ ആക്രമിച്ചു
ആനക്കര: കേസില്‍ മുങ്ങിനടക്കുകയായിരുന്ന വാറന്റ് പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചുപരുക്കേല്‍പ്പിച്ചു. തൃത്താല സ്റ്റേഷന്‍ പരിധിയിലെ പടിഞ്ഞാറങ്ങാടിയില്‍ ഞായറാഴ്ച രാത്രിയിലായിരുന്നുസംഭവം.
ആക്രമത്തില്‍ പരിക്കേറ്റ കുറ്റിപ്പുറം എസ്.ഐ പ്രദീപും സിവില്‍പൊലിസ് ഓഫിസര്‍മാരായ ശ്യാം, ശരത്ത്, ഹരീഷ് കുമാര്‍, ജോംബോസ്‌കോ എന്നിവര്‍ എടപ്പാളിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സതേടി.
സംഭവത്തെകുറിച്ച് പൊലിസ് പറയുന്നതിങ്ങനെ സ്ത്രീകളെ മാനഭംഗം, പൊലിസിനെ ആക്രമിച്ചതുള്‍പ്പടെ നിരവധികേസിലെ പ്രതിയായ പടിഞ്ഞാറങ്ങാടി ചുങ്കത്ത് ഷാജി(42) മുങ്ങിനടക്കുകയായിരുന്നു. അതിനിടെ പ്രതിക്കെതിരേ എല്‍.പി കോടതി വാറന്റ്പുറപ്പെടുവിച്ചു.
എന്നാല്‍ വിദേശത്തേക്ക് കടന്ന ഷാജി കഴിഞ്ഞദിവസം നാട്ടിലുണ്ടെന്ന വിവരം ലഭിച്ചകുറ്റിപ്പുറം എസ്.ഐയും സംഘവും പ്രതിയെതേടിഎത്തിയതായിരുന്നു. പൊലീസ് എത്തിയ സമയം വീടിന്റെ മുന്നില്‍ ഇരിക്കുകയായിരുന്ന പ്രതിഅകത്തേക്ക് കയറി ഒളിച്ചു. പ്രതിയുടെ സഹായികളും വീട്ടിലുള്ളവരും ചേര്‍ന്ന് പൊലിസുകാരെ ബലപ്രയോഗത്തിലൂടെ മുറിയില്‍ പൂട്ടിയിട്ട് ആക്രമിക്കുകയായിരുന്നുവത്രെ.
പ്രതിഷാജിയെ പിറക് വശത്തെവാതിലിലൂടെ രക്ഷപെടുത്തുകയും ചെയ്തു. തുടര്‍ന്ന് വിവരം നല്‍കിയപ്രകാരം തൃത്താല എസ്.ഐ രഞ്ജിത്തും സംഘവും എത്തി കുറ്റിപ്പുറത്തുനിന്നും മറ്റു പൊലിസുകാരും സ്ഥലത്തെത്തി പ്രതി ഷാജിയെ സമീപത്തെവീട്ടില്‍ നിന്നും വീട് വളഞ്ഞ് മുറിക്കകത്തുനിന്നും അറസ്റ്റുചെയ്തു.
പരുക്കേറ്റ പൊലിസുകാരെ ആശുപത്രിയിലാക്കുകയുംചെയ്തു.
സംഭവത്തില്‍ കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരേ തൃത്താല പൊലിസ് കേസെടുത്തു. പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."