ജില്ലയില്‍ 476 പേര് ഏഴാംതരം തുല്യതാ പരീക്ഷ എഴുതി
പാലക്കാട്: സംസ്്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നവംബര്‍ 12-ന് മുണ്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തിയ ഏഴാംതരം തുല്യതാ പരീക്ഷ 476 പേര് എഴുതിയതായി സാക്ഷരതാമിഷന്‍ ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു. പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി നിര്‍വഹിച്ചു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രഡിഡന്റ് ബിന്ദു എം.പി അധ്യക്ഷയായി.
പറമ്പിക്കുളം , അട്ടപ്പാടി ഉള്‍പ്പെടെ 36 കേന്ദ്രങ്ങളിലായി 478 പേര് പരീക്ഷയ്ക്കെത്തിയവരില്‍ 118 സ്ത്രീകളും 360 പുരുഷന്മാരും ഉള്‍പ്പെടുന്നു. പട്ടികജാതി വിഭാഗത്തില്‍ 77 പേരും പട്ടിക വര്‍ഗ വിഭാഗത്തില്‍ 38 പേരും ഉള്‍പ്പെടുന്നു.
66 വയസുളള മാത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്വദേശി കലാധരന്‍, പല്ലശന ഗ്രാമപഞ്ചായത്തിലെ അപ്പു എന്നിവരാണ് പ്രായം കൂടിയ പഠിതാക്കള്‍. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തില്‍ പരീക്ഷക്കെത്തിയ 15 വയസുളള അഫ്സല് റഹ്മാനാണ് ഏറ്റവും പ്രായം കുറവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."