HOME
DETAILS
MAL
നോട്ടുകള്‍ മാറാനെത്തുന്നവരുടെ കയ്യില്‍ മഷി പുരട്ടും
backup
November 15 2016 | 07:11 AM
ന്യൂഡല്‍ഹി: ബാങ്കില്‍ ഇടപാടുകള്‍ നടത്താനെത്തുന്നവരുടെ കയ്യില്‍ ഇനിമുതല്‍ മഷി പുരട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.നോട്ട് പിന്‍വലിക്കലിന് ശേഷം കള്ളപ്പണം കൈയില്‍ സൂക്ഷിക്കുന്നവര്‍ ബിനാമികള്‍ വഴിയും പല ബാങ്കുകളിലൂടെയും പണം മാറ്റിവാങ്ങുന്ന കാര്യം ശ്രദ്ധയില്‍പെട്ടതോടെയാണ് കര്‍ശന നടപടികളുമായി കേന്ദ്രം മുന്നോട്ടുപോകുന്നത്.
ഇന്നലെ രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലെ തീരുമാനപ്രകാരമാണ് പുതിയ പരിഷ്കാരങ്ങളെന്ന് ശശികാന്ത്ദാസ് അറിയിച്ചു.ആരാധനാലയങ്ങൾ അവരുടെ നേർച്ചപണം ബാങ്കിൽ നിക്ഷേപിക്കണമെന്നും കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ജൻധൻ അക്കൗണ്ടുകളിലെ നിക്ഷേപം സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ശക്തികാന്ത ദാസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."