സൗജന്യ യൂനിഫോം വിതരണത്തിനുള്ള തുക അനുവദിച്ചു
കാക്കനാട്: ജില്ലയില്‍ 201617 അധ്യയന വര്‍ഷത്തില്‍ ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ യൂനിഫോം വിതരണത്തിനുള്ള തുക അനുവദിച്ചു.
ജില്ലയില്‍ 5.18 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ അനുവദിച്ചത്. എയ്ഡഡ് സ്കൂളുകളില്‍ എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ എല്ലാ കുട്ടികള്‍ക്കും സര്‍ക്കാര്‍ സ്കൂളുകളിലെ എ.പി.എല്‍ കുട്ടികള്‍ക്കുമുള്ള സൗജന്യ യൂനിഫോം വിതരണത്തിനുള്ള തുകയാണ് അനുവദിച്ചത്.
സര്‍ക്കാര്‍ സ്കൂളുകളിലെ പെണ്‍കുട്ടികള്‍ക്കും ബി.പി.എല്‍, പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അധ്യയന വര്‍ഷാരംഭത്തില്‍ യൂനിഫോം വിതരണം ചെയ്തു.
എയ്ഡഡ് സ്കൂളുകളിലും സര്‍ക്കാര്‍ സ്കൂളുകളിലെ എ.പി.എല്‍ വിഭാഗം കുട്ടികള്‍ക്കുമാണ് സൗജന്യ യൂനിഫോം വിതരണം ബാക്കിയുണ്ടായിരുന്നത്. ഈ മാസം 30ന് മുന്‍പ് യൂനിഫോം വിതരണം നടത്തണം. ജില്ലയിലെ 1,29,539 കുട്ടികള്‍ക്കായി 5,18,15,600 രൂപയാണ് ആദ്യ ഘട്ടത്തില്‍ അനുവദിച്ചിരിക്കുന്നത്.
ഒരു ജോടി യൂനിഫോമിന് തയ്യല്‍ക്കൂലി ഉള്‍പ്പെടെ 200 രൂപ നിരക്കില്‍ രണ്ടു ജോടിക്കുള്ള തുകയാണ് അനുവദിച്ചിരിക്കുന്നത്.
യൂനിഫോമിന് അനുവദിച്ച തുക എ.ഇ.ഒമാര്‍ മുഖേന പ്രധാനാധ്യാപകര്‍ കൈപ്പറ്റി അധ്യാപക രക്ഷാകര്‍തൃ സമിതി എസ്.എം.എസ് വഴി ഗുണനിലവാരമുള്ള യൂനിഫോം ലഭ്യമാക്കാന്‍ നടപടിയെടുക്കണമെന്നാണു നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."