മരട് വില്ലേജ് ഓഫിസറെ അക്രമിച്ചതില്‍ പ്രതിഷേധം
മരട്: ഭൂമാഫിയയുടെ നിര്‍മാണ പ്രവര്‍ത്തനം തടഞ്ഞ വില്ലേജ് ഓഫിസര്‍ ഷമ്മി ഗംഗാധരനെ അക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് സി.പി.ഐ മരട് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ മരട് പ്രദേശത്തെ ഉദ്യോഗസ്ഥ രാഷ്ട്രീയ ക്രിമിനല്‍ ഭൂമാഫിയ ബന്ധങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം തുടങ്ങുമെന്നു തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി പി.വി ചന്ദ്രബോസ്, അസിസ്റ്റന്‍ഡ് സെക്രട്ടറി എ.കെ സജീവന്, ലോക്കല്‍ സെക്രട്ടറി എ.എം മുഹമ്മദ് എന്നിവര്‍ പറഞ്ഞു.
വനിതാ വില്ലേജ് ഓഫിസറെ പട്ടാപ്പകല്‍ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് നഗരസഭാ കൗണ്‍സിലറും കോണ്‍ഗ്രസ് മരട് മണ്ഡലം കമ്മിറ്റിയുടെ ചുമതലയുള്ള ഡി.സി.സി സെക്രട്ടറി ആര്.കെ സുരേഷ്ബാബു ആവശ്യപ്പെട്ടു. അക്രമികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശക്തമായ സമരം നടത്തുമെന്നും സുരേഷ്ബാബു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."