ധര്‍ണക്കിടെ സ്ത്രീകളുടെ ഫോട്ടോ എടുത്ത എസ്.ഐക്കെതിരേ നിയമ നടപടി ആവശ്യപ്പെട്ട് മഹിളാ പ്രവര്‍ത്തകര്‍ പരാതി നല്‍കി
പറവൂര്‍: കേരള മഹിളാസംഘം ധര്‍ണക്കിടെ സ്ത്രീകളുടെ ഫോട്ടോ എടുത്ത എസ്.ഐക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് മഹിളാ പ്രവര്‍ത്തകര്‍ ഉന്നത പൊലിസ് അധികാരികള്‍ക്കും പൊലിസ് കംപ്ലയിന്റ് അഥോറിറ്റിക്കും പരാതി നല്‍കി.
സ്ത്രീകളുടെ ഫോട്ടോ എടുക്കുന്നതു ഹോബിയാക്കിയിട്ടുള്ള വരാപ്പുഴ സ്റ്റേഷന്‍ പ്രിന്‍സിപ്പല്‍ എസ്.ഐ ഷാരോണിനെതിരെയാണ് ആലുവ റൂറല്‍ എസ്.പിക്കും തിരുവനന്തപുരം പൊലിസ് കംപ്ലയിന്റ്റ് അഥോറിറ്റി അധികാരികള്‍ക്കും പരാതി നല്‍കിയിട്ടുള്ളത്. ധര്‍ണ നടത്തിയ സ്ത്രീ പ്രവര്‍ത്തകരെ ഭീഷണിപെടുത്തുകയും ധര്‍ണയിലിരിക്കുന്ന സ്ത്രീകളുടെ കൂട്ടത്തോടെയും ഓരോ സ്ത്രീകളുടെമാത്രമായും ഫോട്ടോകള്‍ എസ്.ഐ ഷാരോണ്‍ തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ട്. ഇത് എസ്.ഐ ഷാരോണ്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതായി മഹിളാസംഘം പ്രവര്‍ത്തകര്‍ ആശങ്കപെടുന്നതായും മഹിളാസംഘം മണ്ഡലം സെക്രട്ടറി രമശിവശങ്കരന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എസ് ശ്രീകുമാരി, ലതിക പി. രാജു, പി.എ ചന്ദ്രിക, മീനസുരേഷ്, മജുമോള്‍ സക്കീര്‍ എന്നിവരടങ്ങുന്നവരുടെ നേതൃത്വത്തിലാണ് പരാതിനല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."