HOME
DETAILS
MAL
മനുഷ്യാവകാശ സമ്മേളനം നടത്തി
backup
November 15 2016 | 08:11 AM
കോതമംഗലം: ഡിസംബര്‍ 10ന് പി.ഡി.പി പ്രഖ്യാപിച്ചിട്ടുള്ള കര്‍ണാടക ബഹുജന മാര്‍ച്ചിന്റെ പ്രചരണാര്‍ഥം ജില്ല പ്രസിഡന്റ് വി.എം അലിയാര്‍ നയിച്ച വാഹന പ്രചരണ ജാഥയുടെ സമാപനത്തോടനുബന്ധിച്ച് നെല്ലിക്കുഴിയില്‍ നടന്ന മനുഷ്യാവകാശ സമ്മേളനം പി.ഡി.പി സീനിയര്‍ വൈസ്‌ചെയര്‍മാന്‍ പൂന്തുറ സിറാജ് ഉദ്ഘാടനം ചെയ്തു.
ജില്ല ജോയിന്റ് സെക്രട്ടറി പി.എം ബഷീര്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എ മുജീബ്‌റഹ്മാന്‍ ,സംസ്ഥാന സെക്രട്ടറിമാരായ യൂസഫ് പാന്ത്ര, ഒര്‍ണ കൃഷ്ണന്‍കുട്ടി, സംസ്ഥാന കൗണ്‍സില്‍ അംഗം കാസിം ആലപ്പുഴ, ജില്ല പ്രസിഡന്റ് വി.എം അലിയാര്‍, ജില്ല സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കര, ജില്ല ഭാരവാഹികളായ ഫൈസല്‍ മാടവന, ടി.പി ആന്റണി, മെഹബൂബ് കൊച്ചി, ഷിഹാബ് ചേലക്കുളം, പത്മിനി ഡി. നെട്ടൂര്‍, ടി.എച്ച് ഇബ്രാഹീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."