HOME
DETAILS

കുട്ടി ആരാധകരെ കാണാന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ടീം അംഗങ്ങള്‍ എത്തി

  
backup
November 15 2016 | 08:11 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%86%e0%b4%b0%e0%b4%be%e0%b4%a7%e0%b4%95%e0%b4%b0%e0%b5%86-%e0%b4%95%e0%b4%be%e0%b4%a3%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95


കൊച്ചി :ടെലിവിഷനിലും പത്രത്താളുകളിലും മാത്രം കണ്‍നിറയെ കണ്ട തങ്ങളുടെ താരങ്ങള്‍ കണ്‍മുന്നിലെത്തിയപ്പോള്‍ അവര്‍ക്കു വിശ്വസിക്കാനായില്ല. ഒന്നു തൊടണം എന്തെങ്കിലുമൊക്കെ ചോദിക്കണം, പിന്നെ അതിനായി തിരക്കു കൂട്ടല്‍. എല്ലാം ഒരു സ്വപ്നം പോലെ.
കേരളത്തിന്റെ സ്വന്തം ടീമായ കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി ടീം അംഗങ്ങളാണു കൊച്ചി പെരുമ്പടപ്പ് സേക്രട്ട്ഹാര്‍ട്ട് ബോയിസ് ഹോമിലെ അന്തേവാസികളായ തങ്ങളുടെ കുട്ടി ആരാധകരെ കാണാനെത്തിയത്. ശനിയാഴ്ച കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിക്കെതിരെയുള്ള ഉജ്ജ്വല വിജയം സമ്മാനിച്ച സന്തോഷത്തിലാണു ടീം അംഗങ്ങളായ ഹോസു കൂരീയാസ് പ്രീടോ, സെട്രിക് ഹെന്‍ബര്‍ട്ട്, ഗ്രഹാം സ്റ്റോക്ക്, സന്ദേശ് ജിംഗന്‍, റിനോ ആന്റോ എന്നീ ടീം അംഗങ്ങള്‍ സേക്രട്ട്ഹാര്‍ട്ട് ബോയിസ് ഹോമില്‍ ഞായറാഴ്ച വൈകുന്നേരത്തോടെ എത്തിയത്. കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ഈ പരിപാടി സംഘടിപ്പിച്ചത്, ഗാര്‍ഡിയന്‍സ് ഓഫ് ഡ്രീംസ് എന്ന സാമൂഹിക സേവന സംഘടനയുമായി ചേര്‍ന്നാണ്. അനാഥാലയങ്ങളിലെ അന്തേവാസികളായ കുട്ടികളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഗാര്‍ഡിയന്‍സ് ഓഫ് ഡ്രീംസ്.
1935 സ്ഥാപിച്ച സേക്രട്ട്ഹാര്‍ട്ട് ബോയിസ് ഹോമില്‍ 10നും 18നും മദ്ധ്യേ പ്രായമുള്ള 30 ആണ്‍കുട്ടികളാണുള്ളത്. തങ്ങളുടെ ഇഷ്ടതാരങ്ങള്‍ എത്തുന്നതറിഞ്ഞ് അവരെ കാണാനായി സമീപത്തുള്ള ഡോണ്‍ ബോസ്‌കോ ബിഗ്‌ബോയ്‌സ് ഹോമിലെയും സെന്റ് ഫ്രാന്‍സിസ് ബോയ്‌സ് ഹോമിലെയും അന്തേവാസികളായ കുട്ടികളും എത്തിയിരുന്നു.
കുട്ടി ആരാധകരോട് കുശലം പറഞ്ഞും കളിച്ച് ചിരിച്ചും അവരുടെ കുസൃതി നിറഞ്ഞ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞും ഏറെ നേരം ചെലവഴിച്ച ശേഷമാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ടീം താരങ്ങള്‍ മടങ്ങിയത്. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഡയറക്ടര്‍ തോമസ് ജോര്‍ജ്ജ് മുത്തൂറ്റ്, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ തോമസ് മുത്തൂറ്റ് എന്നിവരും ടീം അംഗങ്ങളോടൊപ്പം എത്തിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; വീണ്ടും അന്വേഷണത്തിനൊരുങ്ങി പൊലിസ്

Kerala
  •  23 days ago
No Image

കറന്റ് അഫയേഴ്സ്-21-11-2024

PSC/UPSC
  •  23 days ago
No Image

മദ്യനയ അഴിമതി; കെജ് രിവാളിന് എതിരായ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈകോടതി

National
  •  23 days ago
No Image

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍

Kerala
  •  23 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതിഷേധം; പത്തനംതിട്ടയില്‍ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  23 days ago
No Image

ലഗേജിനായി ഇനി കാത്തിരിക്കേണ്ടി വരില്ല; ദുബൈയിലെ ഈ എയർപോർട്ട് വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു

uae
  •  23 days ago
No Image

ഓണ്‍ലൈനില്‍ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ ഇരു കൈപ്പത്തികളും അറ്റുപോയി

National
  •  23 days ago
No Image

യുഎഇയിൽ ദേശീയ പ്രതിരോധ കുത്തിവയ്പ്‌പ് പദ്ധതിയിലൂടെ ജനസംഖ്യയുടെ 90 ശതമാനത്തിലേറെ ജനങ്ങളും സുരക്ഷിതരെന്ന് കണക്കുകൾ

uae
  •  23 days ago
No Image

സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kerala
  •  23 days ago
No Image

ദുബൈ റൺ 2024; നവംബർ 24 ന് ദുബൈയിലെ നാല് റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടും

uae
  •  23 days ago