പട്ടികജാതി കുടുംബത്തില്‍ ആര്‍.എസ്.എസ് ആക്രമണം നടത്തിയെന്ന് പരാതി
പറവുര്‍: പട്ടികജാതി കുടുംബത്തില്‍ ആര്‍.എസ്.എസ് നടത്തി ആക്രമണത്തില്‍ ഗൃഹനാഥും ഭാര്യയുമടക്കം നാല് പേര്‍ക്ക് പരുക്ക്.
മാക്കനായി കോമന്‍കുളം അമ്മന്‍ഞ്ചേരി പറമ്പില്‍ അപ്പുക്കുട്ടന്‍ ( 67), ഭാര്യ ലീല (54), ലീലയുടെ സഹോദരന്റെ മകന്‍ രഹനേഷ് (26), ഇവരുടെ ബന്ധു മഹിഷാവ് (30), എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്.
ഞായറാഴ്ച്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. ദണ്ഡ്, ഇരുമ്പുകമ്പി, ഹെല്‍മെറ്റ് എന്നിവ കൊണ്ടായിരുന്ന ആക്രമണം. അയല്‍വാസിയും തിരുന്നല്‍വേലി സ്വദേശിയുമായ മണികണ്ഠനാണ് ആക്രമണത്തിന്റെ സൂത്രധാരന്‍എന്ന് പറയപ്പെടുന്നു.
അപ്പുക്കുട്ടനും ലീലയും പറവുര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. തലക്ക് പരുക്കേറ്റ മഹിഷാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തില്‍ വീടിന് കാര്യമായ നാശ നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ആക്രമികളെ അറസ്റ്റ് ചെയ്ത് പട്ടികജാതിപട്ടികവര്‍ഗ അതിക്രമ നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് പട്ടികജാതി ക്ഷേമസമിതി പറവൂര്‍ ഏരിയാ സെക്രട്ടറി എ.എ പവിത്രന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."